ജാന്‍സിക്കുട്ടിയും മറിയാമ്മയും പുകയുന്ന ഞാനും ഭാഗം-7 (Jansikkuttiyum Mariyammayum Pukayunna Njanum Bhagam-7)

ഞാന് സീത..മദാമ്മ സ്വയം പരിചയപ്പെടുത്തി..ഞാന് ഞെട്ടി. എന്ത്? ഇവള് ഭൂമിയില് നിന്നും ഉയര്ത്തെഴുന്നേറ്റ് പിന്നെ മദാമ്മയായി ജനിച്ചോ? അപ്പോള്‍ രാമന്‍ ചേട്ടനൊ?

“ഡാഡ് ഇന്ത്യയില് ഡിപ്ലൊമാറ്റായിരുന്നു…ഹീ വാസ് ആള്സോ എ നൈസ്മാന്‍.”
അതുശരി..തന്തപ്പടിയുടെ ഇന്ത്യാ ഹാങ്ങോവറിന്റെ ജീവിക്കുന്ന രക്തസാക്ഷി നീ എന്റെ
മദാമ്മിണീ..സീതക്കുട്ടീ.

“ഞാന് പൂം പയ്യന്.”
“ഓ നൈസ് മീറ്റിങ് യൂ പയ്യന്. നീ ആള്‍ മിടുക്കന്‍ തന്നെ നിന്റെ ബീഡിയും…നീ ഒരാര്ട്ടിസ്റ്റിനെപ്പോലെ
യാണല്ലോ ബീഡികളുണ്ടാക്കുന്നത് ഒരു മജീഷ്യന്റെ കൈയ്യടക്കം.”

“നന്ദ്രി ചേച്ചീ.ഇപ്പോത് ഇന്ത ബീഡിയെ കുടിക്കുങ്കോ..ഓര്‍ വലിക്കുങ്കോ..”