വിലക്കപ്പെട്ട കനി (vilakkappetta kani)

ഞാൻ ബി.എ. കഴിഞ്ഞ് ഒരു ജോലിക്ക് ശ്രമിച്ചു കൊിരിക്കുകയായിരുന്നു. സഹികെട്ട നാട് വിട്ട പോകാമെന്ന തീരുമാനത്തിലെത്തി കുറച്ച പണം കടoമേടിക്കുവാൻ ഞാൻ വഴി കത് എന്റെ നേരെ മൂത്ത പെങ്ങൾ ബിയാട്രീസിനോടായിരുന്നു. ബിയാട്രീസ് ഇന്ന് സിസ്റ്റർ
ബിയാടീസാണ്. കണ്ണൂരിലുള്ള മഠത്തിലേക്ക് ഞാൻ ബസ്സു കയറി ഞാൻ എത്തിയപ്പോൾ കാലത്ത് എട്ടുമണി കഴിഞ്ഞിരുന്നു. മഠത്തിലെ മണിയടിച്ചു. ഒരു സിസ്റ്റർ വന്ന് വാതിൽ തുറന്നു. എനിക്ക് സിസ്റ്റർ ബിയാട്രീസിനെ കാണണമെന്നും ഞാൻ സഹോദരനാണെന്നും അറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പെങ്ങൾ വന്നു. വെളുത്ത ഉടുപ്പിനുള്ളിൽ മൂടപ്പെട്ട പെങ്ങൾ,

‘ങാഹാ നീയായിരുന്നോ? ഞാൻ വിചാരിച്ചു അലക്സ് ആയിരിക്കുമെന്ന്

എന്റെ മൂത്ത ജേഷ്ഠൻ അലക്സാണ് കൂടുതൽ പ്രാവശ്യം മഠത്തിൽ പോയിട്ടുള്ളത്.

ഞാനിപ്പോൾ മൂന്നു വർഷം കൂടി ആദ്യം ചെന്നതാണ്. ‘അതെ ചേച്ചീ ഞാനാ’ ‘നീയെന്നാടാ ബിനോയ് ഇങ്ങോട്ടു വരാത്തത്? “അതല്ലേ ചേച്ചീ വന്നത്