വീണു കിട്ടിയ ജ്യോതി (Veenu Kittiya Jyothi)

This story is part of the വീണു കിട്ടിയ ജ്യോതി series

    ഞാൻ ഒരിക്കൽ തിരുവനന്തപുരം പോയി മടങ്ങും വഴിയാണ് ജ്യോതി ചേച്ചിയെ പരിചയപ്പെടുന്നത്. അന്നുച്ചക്കത്തെ ജൻ ശതാബ്ദി ട്രെയിനിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

    ട്രെയിൻ വിടാൻ ഏതാനും നിമിഷങ്ങൾക്ക് മുൻപാണ് ഞാൻ തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ എത്തിയത്. ഞാൻ കയറി ഒരു മിനുറ്റ് കഴിയുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി.

    എൻ്റെ സീറ്റ് തേടി ഞാൻ ട്രെയിനിലൂടെ നടന്നു. ഒടുവിൽ ഞാൻ എൻ്റെ സീറ്റ് കണ്ടെത്തി. എൻ്റെ വിൻഡോ സീറ്റിൽ ഒരു 40 പ്രായം തോന്നിക്കുന്ന സ്ത്രീ ഇരിക്കുന്നുണ്ട്. ഞാൻ പയ്യെ അവരെ വിളിച്ചു പറഞ്ഞു, “എക്സികയുസ്മി ഇതെൻ്റെ സീറ്റ് ആണ്”.