ജാക്കി, ഒരു ആദ്യാനുഭവം – 1 (Jacky, oru aadhyanubhavam - 1)

ഇത് എൻ്റെ ആദ്യ കഥയാണ്. 100% നടന്ന കാര്യങ്ങൾ മാത്രമേ ഇതിൽ ചേർക്കുന്നുള്ളൂ. എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.

ഞാൻ കോളേജിൽ പഠിക്കുന്ന കാലം. എൻജിനീയറിങ്ങിനു ആണ് പഠിക്കുന്നത്, അതും വീട്ടിൽ നിന്നും കുറെ ദൂരെ. ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. കോളജ് ആണെങ്കിൽ ഒരു കുഗ്രാമത്തിൽ ആണ്. ഹോസ്റ്റൽ അവിടുന്ന് കുറെ ദൂരെയും. ഞാൻ ആണെങ്കിൽ കോളജ് ബസിൽ അല്ല പോകാറ്.

ഞാനും എൻ്റെ കുറെ ഫ്രണ്ട്സും പ്രൈവറ്റ് ബസ്സിൽ ആണ് വരാറ്. എനിക്ക് അങ്ങനെ വരാൻ കാരണം എൻ്റെ ക്ലാസ്സിൽ ഉള്ള എൻ്റെ ഒരു ഫ്രണ്ട് ആണ്. അതൊക്കെ ഞാൻ പിന്നെ പറയാം.

ആദ്യം ഞാൻ ഈ ബസ് റൂട്ടിനെ പറ്റി പറയാം. മെയിൻ ടൗണിൽ നിന്നും ഒരു 23km വരണം കോളജ് എത്താൻ. ബസ്സിൽ ആണെങ്കിൽ ഒരു 50 മിനിറ്റ്. ഇതിൽ 6 സ്കൂൾ, 2 കോളജ്, 1 TTC college ഒക്കെ വരുന്നുണ്ട്. ഒരു ബസ് പോയാൽ 20 മിനിറ്റ് എടുക്കും അടുത്ത ബസ് വരാൻ. അപ്പോൾ നിങ്ങൾക്ക് ഊഹിക്കാമല്ലോ തിരക്ക്. സീറ്റിൽ ഇരുന്നാൽ കഴുത്ത് വരെ ബാഗ് കാണും മടിയിൽ. ബസ് കണ്ടക്ടർ ബാഗ് ഇടാൻ സമ്മതിക്കില്ല. പിന്നെ ബാക്കിൽ കയറിയാലും കുറച്ച് കഴിയുമ്പോൾ ഫ്രണ്ടിൽ എത്തും. ഈ റൂട്ട് ആണെങ്കിൽ ഫുൾ വളവും തിരിവും കയറ്റവും ഇറക്കവും ഒക്കെ ആണ്. അതും തീരെ വീതിയില്ലത്ത റോഡും.