അപരിചിതയായ സഹയാത്രികയും പയ്യനും (Aparchithayaya Sahayathrikayum Payyanum)

This story is part of the അപരിചിതയായ സഹയാത്രികയും ഒരു പയ്യനും series

    ആദ്യമായിട്ടാണ് ഇത്രയും ആളില്ലാത്ത ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നത്. വല്ലാത്ത ഏകാന്തത. കോട്ടയത്ത് നിന്ന് കണ്ണൂർ വരെ ഒരു പരീക്ഷ എഴുതാൻ പോയിട്ട് തിരിച്ച് വരുന്ന വഴിയാണ്.

    പരീക്ഷയുടെ കാര്യം ഏകദേശം തീരുമാനം ആയി. അത് ഓർത്ത് തന്നെ ഡൌൺ ആയി ഇരിക്കുക ആയിരുന്നു. അത് പോരാഞ്ഞിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇത്ര അറു ബോറ് യാത്രയും. എങ്ങനെ എങ്കിലും വീട്ടിൽ എത്തി ഒന്ന് കിടന്ന് ഉറങ്ങിയാൽ മതി എന്ന് തോന്നി.

    ജീവിതത്തിലെ ഏറ്റവും ബോറ് ദിവസങ്ങളിൽ ഒന്ന് ഇത് തന്നെ. അങ്ങനെയാണ് ഞാൻ ആ നിമിഷം വരെ കരുതിയത്. പക്ഷേ, നേരേ വിപരീതം ആയിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് അന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.