ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ – 1 (Life is beautiful - 1)

This story is part of the ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ series

    ഇതു എൻ്റെ ജീവിതത്തിൽ നടന്ന സംഭവം ആണ്. പേരുകളിൽ മാത്രം വ്യത്യാസം കൊണ്ടുവരുന്നു. എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും എന്നറിയില്ല. തെറ്റുകൾ സദയം ക്ഷമിക്കുക. ഇനി കഥയിലേക്ക്. ക്ഷമിക്കുക, നടന്ന സംഭവത്തിലേക്ക്..

    ഞാൻ അവളെ പരിചയപെടുന്നത് ഒരു ട്രെയിൻ യാത്രയിൽ ആണു, എറണാകുളം ടു കണ്ണൂർ. ആദ്യം ഈ ഞാൻ ആരാണെന്നു അറിയണ്ടേ? എൻ്റെ പേര് അലൻ, വയസ്സ് 25. ഇപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്കായി പോകുന്നു.

    എറണാകുളം നിന്ന് പൂനെ പോകുന്ന ഒരു സൂപ്പർ ഫാസ്റ്റ് ട്രെയിനിലാണ് എനിക്ക് പോവേണ്ടത്. വെളുപ്പിന് 5 മണിക്ക് തന്നെ ഞാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഡിസംബർ മാസം ആയതിനാൽ തന്നെ തണുപ്പിൻ്റെ അതിപ്രസരം. ഒരു കോഫിയും വാങ്ങി ഞാൻ നേരെ ട്രെയിനിനു ഉള്ളിലേക്ക് കടന്നിരുന്നു. എറണാകുളത്തുന്നു സ്റ്റാർട്ട്‌ ചെയുന്ന ട്രെയിൻ ആയതിനാൽ തന്നെ ട്രെയിൻ ഏറെ കുറെ കാലി ആയിരുന്നു. അപ്പർ ബെർത്ത്‌ ആരുന്നു എനിക്ക് കിട്ടിയത്. തിരക്ക് ഇല്ലാതിരുന്നതിനാൽ ഞാൻ ലോവർ ബെർത്തിൽ ഇരുന്നു. ഒന്നു മയങ്ങി വന്നപ്പോളേക്കും. ആരോ എന്നെ വിളിച്ചു