മേരി അനീറ്റ – അദ്ധ്യായം 1 (ആദ്യ മുറിവ്) (Mary Aneeta - Adhyayam 1 - Aadhya Murivu)

ആ ദിവസം ഞാൻ 4 മണിക്കുള്ള സ്ഥിരം അലാറം അടിക്കുന്നതിനു മുൻപ് തന്നെ എഴുന്നേറ്റു, കാരണം ആന്നേദിവസം എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യ ദിനമാകുവാൻ പോവുകയാണ്.

എഴുന്നേറ്റ ഉടനെ മുറിയിലുള്ള കണ്ണാടിയിൽ എന്നെ തന്നെ നോക്കി. പുറത്തു നിന്നുള്ള ചെറിയ വെളിച്ചത്തിൽ എന്റെ മുഖത്തെ സന്തോഷം ഞാൻ ശ്രദ്ധിച്ചു.

ഇന്ന് മുതൽ ഞാൻ സിറ്റിയിൽ ഉള്ള അങ്കിളിന്റെയും ആന്റിയുടെയും കൂടെ താമസിക്കുവാൻ പോവുകയാണ്.

എന്റെ വീട്ടുകാർ ഒരു ഗതിയും ഇല്ലാത്തവരായത് കൊണ്ട് ഇവിടെ, എന്റെ വീട്ടിൽ തന്നെ താമസിക്കുവാൻ തീരുമാനിച്ചിരുന്നണെങ്കിൽ എനിക്ക് മഠത്തിൽ ചേരേണ്ടി വരും. മഠത്തിലെ നിറമില്ലാത്ത ജീവിതം ഞാൻ അത്രക്ക് വെറുത്തിരുന്നു.