എന്റെ പ്രതികാരം ഭാഗം – 18 (ente-prathikaram-bhagam-18)

This story is part of the എന്റെ പ്രതികാരം series

    ജിജി ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ചെയ്ത് തീർക്കാനുള്ള പണികളെല്ലാം തീർത്ത് അച്ഛനും ഗൾഫിലേക്ക് തിരിച്ച പോയി . അമ്മയും ജിജി ചേച്ചിയും തമ്മിൽ എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു ഓമന ചേച്ചി ഇപ്പോൾ അമ്മയുടെ അസിസ്റ്റൻറായതിനാൽ അതിലെ ചില കാര്യങ്ങളൊക്കെ എന്നെ അറിയിക്കുക പതിവായിരുന്നു . ഭർത്താവിന്റെ വീട്ടിൽ ഓമന ചേച്ചിയുടെ ജീവിതം പൊതുവേ സന്തോഷ പ്രദമല്ലെന്നാണ് . ആ സംസാരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്

    കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞയുടനെ ജിജി ചേച്ചി ഗർഭിണിയാണെന്ന വാർത്തയും അതോടൊപ്പ ം അളിയന് ഇക്കാര്യത്തിൽ എന്തൊക്കെയോ സംശയമുണ്ടെന്നും വീട്ടിലറിഞ്ഞു. . ഇപ്പോഴൊന്നും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽ അളിയൻ എല്ലാ വിധ മുൻ കരുതലുകളും എടുത്തിരുന്നത്രേ . പിന്നെ ജിജി ചേച്ചി ഗർഭിണിയാവാൻ കാരണമെന്തെന്നാണ് അളിയൻ ചോദിക്കുന്നതെന്ന് .എന്തായാലും ഒരു മാസം കൂടി കഴിഞ്ഞപ്പോൾ ജിജി ചേച്ചി ഞങ്ങളുടെ വീട്ടിലേക്ക് തന്നെ തിരിച്ച് വന്നു . ഇനി പ്രസവം കഴിഞ്ഞിട്ടേ തിരിച്ച് പോകുന്നുള്ളുവെന്നാണ് അറിയാൻ കഴിഞ്ഞത് . അരമന രഹസ്യം അങ്ങാടി പാട്ട് എന്ന് പറഞ്ഞത് പോലെ നാട്ടിലും ഈ വാർത്ത പെട്ടെന്ന് പരന്നു . ജിജി ചേച്ചിയെ അളിയൻ ഹൈഡ്വോഴ്സ് ചെയ്യുവെന്ന് വരെ ഞങ്ങളുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ പറഞ്ഞ് പരത്തി . വീട്ടിൽ തിരിച്ച് വന്ന ജിജി ചേച്ച് പഴയ ജിജി ചേച്ചിയുടെ ഒരു നിഴൽ മാത്രമായിരുന്നു . പണ്ടത്തെ ബഹളവും ചാട്ടവും ഓട്ടവുമെല്ലാ ഇല്ലാതെ ഏത് സമയത്തും മുകളിലെ സ്വന്തം റ്റൂമിൽ തന്നെ കഴിച്ച് കൂട്ടി .അമ്മയും ഓമന ചേച്ചിയും മാത്രം ജിജി ചേച്ചിക്ക് സാന്ത്വനമേകാൻ അവിടെ പോയി വന്നു. ഗർഭിണിയായി ജിജി ചേച്ചി ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അളിയച്ചാരുടെ വീട്ടിൽ നിന്ന് പറയത്തക്ക അന്വേഷണങ്ങളൊന്നും ഉണ്ടായതേ ഇല്ല . അളിയൻ പേരിന് ഒന്നോ രണ്ടോ തവണ വന്ന് പോയെന്ന് മാത്രം ആ സമയത്ത് ചെയ്യേണ്ട ചടങ്ങുകളൊന്നും തന്നെ അവർ ചെയ്തില്ല . ഇനി പ്രസവം കഴിഞ്ഞ് അളിയച്ചാരുടെ കൂട്ടിയേയു ം കൊണ്ട് അവരുടെ വീട്ടിൽ ചെന്ന് ചെയ്തതിനൊക്കെ കണക്ക് ചോദിക്കുമെന്ന് പറഞ്ഞ് ജിജി ചേച്ചി ഞങ്ങളുടെ വീട്ടിൽ താമസിച്ചു .

    പക്ഷേ.. എല്ലാവരേയും ഞട്ടിപ്പിച്ചു കൊണ്ട് ജിജി ചേച്ചി കല്യാണം കഴിഞ്ഞ് എട്ടാം മാസത്തിന്റെ തുടക്ക ത്തിൽ പൂർണ്ണ ആരോഗ്യവാനായ ഒരാൺകുഞ്ഞിനു ജന്മം നൽകി.