റ്റീനയും ഞാനും (teenayum njanum)

സ്റ്റേഷൻ വിട്ടു ട്രെയിൻ നീങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റബോധം, യാത്ര അയയ്ക്കാൻ വന്നവരോട് ഒന്നു ചിരിക്കാൻപോലും തോന്നിയില്ല. വന്നവരുടെ കൂടെ അയാൾ ഉണ്ടായിരുന്നു. തന്റെ എല്ലാം എല്ലാം ആയ ഉണ്ണിയേട്ടനു വേണ്ടി ഞാൻ കരുതി വച്ചിരുന്നതെല്ലാം കവർന്നെടുത്ത ദ്രോഹി . ഒന്നു തിരിഞ്ഞു നോക്കാൻ കൂടി തോന്നിയില്ല.

 

വാസ്തവത്തിൽ എനിക്കയാളൊടൂ വെറുപ്പാണൊ?.. ഞാനും കൂടെ കൂടീട്ടല്ലെ ഇന്നലെ അങ്ങിനെ ഒക്കെ സംഭവിച്ചതു. എനിക്കു ഒന്നു കൂത്താമായിരുന്നില്ലെ???? ഒച്ച വച്ചു എല്ലാവരെയും അറിയിക്കും എന്നു ഭീഷണിപ്പെടുത്താമായിരുന്നില്ലെ??? എനിക്കെന്തെ ഈശ്വര  അതിനു കഴിയാതെ പൊയ് ???? അത്രയ്ക്ക് നിയന്ത്രണം ഇല്ലാണ്ടായതെന്തെ????ഒരു പെണ്ണിനു വേണ്ട വിവേചനബുദ്ധി ഇല്ലാണ്ടായതെങ്ങിനെ????? ഈശ്വരാ.. എനിക്കെന്ത…….. ഒന്നും വേണ്ടിയിരുന്നില്ല നാട്ടിലോട്ടുള്ള വരവും വേണ്ടാത്ത ബന്ധുത്ത്വവും ഒന്നു. ഇതു വരെ അങ്ങിനെ തോന്നീട്ടേയില്ല. പെട്ടെന്നു ഒരു തോന്നൽ . നാടൂം വീടും പഴയ കൂട്ടുകാരെയും ഒക്കെ കാണാൻ ഉള്ളിൽ ഒരു മോഹം . നീണ്ട ആറു വർഷക്കാലം ഒരിക്കൽ പോലും തോന്നാത്ത ഒരു ആഗ്രഹം . പറഞ്ഞപ്പോൾ ആരും എതിർത്തില്ല.അച്ഛമ്മ . കൊച്ചച്ചൻ . കൂഞ്ഞമ്മ.ജിഞ്ഞുമോൻ .നിമ്മിക്കുട്ടി . അവരുടെ കൂടെ ഒരു അവധിക്കാലം ചെലവഴിക്കാൻ . fa………. ഒരു പിടി സുഖകരമായ ഓർമ്മകൾക്കൊപ്പം ആ നീറുന്ന അനുഭവം. ഓർക്കുമ്പോൾ തല ചുറ്റുന്നതു പോലെ. ഒന്നും വേണ്ടിയിരുന്നില്ല. .