ലേഡീസ് റൂം

എനിക്ക് ബിസിനെസ്സ് മീറ്റിങ്ങുകൾ വെറുപ്പാണ്! ബോറിംഗ് പാർട്ടി! പക്ഷെ കമ്പനിയുടെ ആവശ്യം ആയതു കൊണ്ട് പോകുക തന്നെ വേണം ബിസിനെസ്സ് ഡെവലപ്മെന്റ് അട്വിസർ അല്ലെ ഞാൻ.മുടി ചീകുന്നതിനിടയിൽ ഞാൻ കണ്ണാടി നോക്കി എന്നെ തന്നെ വഴക്ക് പറഞ്ഞു. ഇനി രാത്രി ഒരുപാടാകും തിരിച്ചു വരാൻ. ഇന്ന് രാത്രി തന്നെ തീർന്നാൽ  ഭാഗ്യം!

ട്വീറ്റ്! എന്റെ ഫോണിൽ ബോസ്സ് ഒരു രേമിടെർ തന്നു

ഓ ഇറങ്ങി! ഞാൻ മനസ്സിൽ അയാളെ ശകാരിച്ചു.

ഉടുത്തൊരുങ്ങി ചെന്നാലോ? ഞാൻ തന്നെ എഴുതി പലപ്രാവശ്യം എഡിറ്റ്‌ ചെയ്ത പ്രസംഗം ഞാൻ തന്നെ കേൾക്കണം. പിന്നെ പാര്ടി തുടങ്ങിയാൽ എല്ലാം ടെന്ഷനാണ്!