ലേഡീസ്ഹോസ്റ്റല്‍

ഓ .. ഇത്ര രാവിലെ തന്നെ .. എങ്ങനെയാ ഈ തണുത്തവെള്ളത്തില്‍ കുളിക്ക … :( ഈ മഴക്കാലത്ത് എനിക്ക് വയ്യ ഈ തണുത്ത വെള്ളം കോരികുളിക്കാന്‍ .. ഒന്നും കൂടി ചുരുണ്ട് കൂടി കിടക്കാന്‍ തോന്നുന്നു … എങ്ങനെയാ ഒന്ന് കിടക്ക ഇനിയും .. കുറച്ചു നാളത്തേക്ക് … എങ്കിലും .. വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ട ദിവസം അല്ലെ ഇന്ന് … ആ കാര്യം ഓര്‍ക്കുമ്പോള്‍ .. സന്തോഷവും തോന്നുന്നുട് .. സങ്കടവും തോന്നുന്നുട് .. ഇന്ന് തുടങ്ങി അച്ഛന്‍ / അമ്മഅടുത്തില്ലാതെ അവരുടെ .. കണ്ണില്‍ പെടാതെ ദൂരെ ഒരുടത്ത്‌ ഞാന്‍ ജീവിക്കാന്‍തുടങ്ങുവല്ലേ .. എത്ര നാളായി ഇങ്ങനെ ഒരു ദിവസം ഞാന്‍ കൊതിക്കുന്നു കൂട്ടുകാരൊക്കെആയിട്ട് കറങ്ങാനും എന്റെ ഒരു ലോകത്ത് വര്‍ണശലഭംപോലെ പറക്കാനും എത്രത്തോളം കൊതിയായി എന്ന്എനിക്കല്ലേ അറിയൂ .. ഞാന്‍ ഇന്ന് വലിയ കുട്ടി ആയിട്ടു ഹോസ്റ്റല്‍ലില്‍ നിന്ന് പഠിക്കാന്‍ പോകുവല്ലേ … ഇങ്ങനെ എല്ലാം ആലോചിച്ചു .. മീനാക്ഷി … സ്ഥലകാല ബോധമില്ലാതെ നിന്നു ..

എന്താ കുട്ടിയെ .. നീ എന്താ ചെയ്യണേ അവിടെ .. എന്റെകുട്ടി കുളിച്ചു വേഗം വാര്യ .. നമുക്ക് അമ്പലത്തില്‍ പോവേണ്ടതല്ലേ .. നല്ലൊരു ദിവസായിട്ട് മടി പിടിച്ചു നില്‍ക്കാതെ എന്റെ കുട്ടിയെ … നീ ഇങ്ങട് വേഗം വാ എന്റെ മോളെ …

ബാത്രൂമിന് അടുത്ത് നിന്നും അമ്മയുടെ വിളി കേട്ടാണ്മീനാക്ഷി താന്‍ നില്‍ക്കുന്ന ഇടം ഏതാ എന്ന് .. മനസിലാക്കി ഉണര്‍ന്നു എണീറ്റത് … ധാ ഇപ്പോള്‍ തീരും അമ്മ്യെ .. മീനാക്ഷിക്ക് സ്നേഹം കൂടുമ്പോള്‍ … അമ്മയെ .. അവള്‍കുറച്ചു കൊഞ്ചിച്ചു അമ്മ്യെ എന്നായിരുന്നു വിളിച്ചിരുന്നത്‌ …

എന്നാല്‍ വേഗം വാ എന്റെ കുട്ടിയെ … ഞാന്‍ റെഡിആയിട്ടു എത്ര നേരായി എന്നറിയോ നിനക്ക് … നീ എന്ത്യാ ഈ ചെയ്യണേ അവിടെ