മഴ

ഒന്ലൈൻ ചാറ്റ് വഴിയാണ് സ്വപ്ന സവിതയെ പരിചയപ്പെട്ടത്‌! അവരുടെ പേരുകളിലെ സാമ്യം കൊണ്ടാണ് അവർ ആദ്യം അടുത്തത്‌. പിന്നെപ്പിന്നെ അവരുടെ ഭന്ധം ഒരു തീപൊരി പോലെ തിളങ്ങാൻ തുടങ്ങി. പിന്നെ അത് ആലി പടരുന്ന ഒരു തീനാളമായി. ആണുങ്ങളോട്  പൊതുവെ അടുപ്പം ഇല്ലായിരുന്ന സവിത അവളുടെ പുതിയ സുഹൃത്തിൽ ഒരു സഖിയെ കണ്ടു മുട്ടി, താൻ ഒരു ലെസ്ബിയൻ ആണെന്ന് അവൾ അറിഞ്ഞു.

സ്വപ്ന നല്ല ജോലിയുള്ള ഒരു കാശുകാരി ആയിരുന്നു. അവളുടെ ആഗ്രഹം മാനിച്ചു സവിത വീട്ടില് തന്നെ നിന്ന്, അവർ ഒരു വീട്ടിലേക്കു മാറി കഴിഞ്ഞിരുന്നു.സവിത വീട് നോക്കുകയും സ്വപ്ന ജോലിക്ക് പോകുകയും ചെയ്തു. അവരുടെ ഭാന്ധത്തിൽ പുറം ലോകം ഒന്നും തന്നെ കണ്ടില്ല, അങ്ങിനെ ഒന്നും അവർ കാണാൻ ഇടം കൊടുക്കുകയും ചെയ്തില്ല.

കഴിഞ്ഞ കുറെ ആഴ്ചകൾ ആയിട്ട് സ്വപ്നേ ഭയങ്കര തിരക്കിലായിരുന്നു മീറ്റിങ്ങ്സ് ആൻഡ്‌ മോർ മീറ്റിങ്ങ്സ്! സ്വപ്ന രാത്രി ഏറെ ആയിട്ട് വന്നു പറയും. വീകെന്റ്റ് ആവാൻ വേണ്ടി അവർ കാത്തു നിന്നു.

അന്ന് മഴയുള്ള ഒരു സന്ധ്യാ സമയം, പതിവിലും ഇരുട്ടിയിരുന്നു നേരം, മേലെ കാർമേഖങ്ങൾ ഇരുണ്ടു കൂടി. സ്വപ്ന നോക്കുമ്പോൾ അവരുടെ വീട്ടില് നിന്നും തെളിമ കുറഞ്ഞ ലൈറ്റുകൾ! ഇതെന്തു പറ്റി? അവൾ ചിന്തിച്ചു! മഴ പയ്തു തുടങ്ങാൻ അത്ര താമസമില്ല, അവൾ നടത്തത്തിനു വേഗത കൂട്ടി. താക്കോൽ ഇട്ടു കതകു തുറന്നു അകത്തു കയറിയതും മഴ തുടങ്ങി.