എന്റെ കൊച്ചുമ്മ

By : Malathy

ഇത് എന്റെ കണ്സല്ട്ടിംഗ് റൂമില്‍ കേട്ട അനുഭവമാണ്. ഒരു സൈക്കോലജിസ്ടിന്റെ പ്രധാന ദൌത്യം മുന്നിലുള്ള ആളിന്റെ (രോഗി എന്ന വാക്ക് ശരിയല്ല) ബാല്യ, കൌമാര അനുഭവങ്ങള്‍ ചികഞ്ഞെടുക്കലാണ്. അവരുടെ പിന്നീടുള്ള ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ ബാല്യ കൌമാര അനുഭവങ്ങള്‍ അത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിലെ ഭാഷ മാത്രമാണ് എന്റേത്. അന് പാര്‍ല്മെന്ടരിയായ വാക്കുകള്‍ തീര്‍ച്ചയായും എന്റേതല്ല. അത് അശ്വമുഖത്തുനിന്നുള്ളതാണ്. പേരുകള്‍ ഒഴികെ ബാക്കിയെല്ലാം യഥാര്‍ത്ഥമാണ്‌. നിങ്ങളുടെ അഭിപ്രായങ്ങള്‍ [email protected] എന്ന മെയിലില്‍ അറിയിച്ചാല്‍ നന്നായി.

മാലതി ഡേവിഡ്

പരീക്ഷ കഴിഞ്ഞതെയുള്ളൂ. അടുത്ത വര്‍ഷത്തെ പബ്ലിക്‌ പരീക്ഷയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ പേടി തോന്നും. ഇത് പോലൊരു അവധിക്കാലം ഇനി ജീവിതത്തില്‍ കിട്ടാന്‍ സാധ്യമല്ല. എന്റെ ഈ അവധിക്കാലം പൂര്‍ണമായും അടിച്ചു പൊളിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നഗരത്തിലെ തിയേറ്ററില്‍ നിന്നു ഒരു നൂണ്‍ ഷോ, മൈതാനത്തിലെ സര്‍ക്കസ്, ടൂറിസ്റ്റ് വില്ലേജിലെ വൈകുന്നേരം ഒക്കെയാണ് മനസ്സില്‍ ഓടിയെത്തുന്നത്. സ്കൂളവധിക്ക് ഞങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഇല്ല. ചേച്ചിയുടെ പബ്ലിക് പരീക്ഷ കഴിയാന്‍ ഇനിയും ഒരാഴ്ച കഴിയും.

Leave a Comment