ഡെലിവറി ബോയ് (Transgender madhammayum delivery boyum)

ഒരു ജൂലായ്‌ മാസം ഞാനങ്ങനെ ദുബായിൽ എത്തി ഡെലിവറി ബോയ് ആയിട്ട് ജോലിയിൽ പ്രവേശിച്ചു. ചൂട് ഒരു 40-45 നു ഇടയിൽ, ആ പൊരി വെയിലിൽ ഫുഡ് ആയി കറങ്ങണം. എപ്പോഴും ഡ്രസ്സ്‌ വിയർത്തു കുതിർന്നിട്ടുണ്ടാകും.

അന്ന് ഒരു ഞായർ ദിവസം ഒരു ഡെലിവറി വന്നു. 3 മണി ആയിക്കാണും, ഞാൻ ഫുഡ്‌ ഒന്നും കഴിച്ചിട്ടും ഇല്ല. ഇതും കൂടി കൊടുത്തിട്ടു വന്നാൽ ഫുഡ്‌ തരാം എന്ന് മാനേജർ പറഞ്ഞു. ഒട്ടിയ വയറുമായി സ്വയം ശപിച്ചുകൊണ്ട് ഞാൻ സൈക്കിളുമായി ഡെലിവറി ലൊക്കേഷനലേക്ക് പുറപ്പെട്ടു

ഈ മഹാ നഗരത്തിൽ പണം ഉള്ളവന് പരമ സുഖമാണ്, അല്ലാത്തവനു നരകം തന്നെ.

വലിയ ഒരു അപ്പാർട്ടുമെന്റിന് അടുത്തു വണ്ടി നിർത്തി, ഞാൻ ഫുഡ്മായി ലിഫ്റ്റിൽ കയറി.