ഗന്ധർവ്വ യാമം (Gandharva Yaamam)

ഞാൻ ശ്രീ നന്ദു. എൻ്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ഇവിടെ വിവരിക്കാം.

പത്തനംതിട്ടയിൽ ഒരു പരമ്പരാഗത കുടുംബത്തിലെ അംഗമാണ് ഞാൻ. അച്ഛൻ നന്നേ ചെറുപ്പത്തിൽ മരിച്ചു. മുത്തശ്ശിയും കോളേജ് ടീച്ചറായ അമ്മയും ഞാനും അടങ്ങുന്നതാണ് എൻ്റെ കുടുംബം.

ഞങ്ങൾ അച്ഛൻ ഉള്ളപ്പോൾ സിംഗപ്പൂർ ആയിരുന്നു താമസം. അമ്മയുടെയും അച്ഛൻ്റെയും പൂർവികർ സിംഗപ്പൂർ ജോലി ചെയ്ത് വരുന്നവരാണ്.

അച്ഛൻ്റെ മരണശേഷമാണ് ഞങ്ങൾ ഇവിടെ താമസത്തിനെത്തിയത്.