എൻഗേജ്‌മെന്റ് ഡേ (Engagement Day)

കഴിഞ്ഞയാഴ്ച എന്റെ വിവാഹ നിശ്ചയമായിരുന്നു. ഞങ്ങളിരുവർക്കും പരസ്പരം നന്നായി അറിയാം. എന്റെ ഒരു ബന്ധു തന്നെയാണ് അവനും. അവന് ഒരുപാട് ഫ്രണ്ട്സ് ഉണ്ട്. അതിൽ ഏറിയ പങ്കും അവന്റെ ഏറ്റവും അടുത്ത മനസ്സാക്ഷി സൂക്ഷിപ്പുകാരാണ്.

ലഹരി മരുന്നൊഴികെയുള്ള എല്ലാ ദുശ്ശീലങ്ങളും അവനുണ്ട്. എന്റെ ദുശീലം അവനുമറിയാം. പക്ഷേ അതൊക്കെ വളരെ ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന കാര്യമാണ്. വീട്ടുകാർക്ക് പോലും അറിയില്ല. അവൻ ഗോവയിലൊക്കെ രഹസ്യമായി ഫ്രണ്ട്സുമൊത്ത് പോകാറുണ്ട്.

അങ്ങനെ വിവാഹ നിശ്ചയദിനം വന്നെത്തി. രേഖയും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരെയും കണ്ടു, സംസാരിച്ചു.

ശുഭ മുഹൂർത്തത്തിൽ ഞങ്ങൾ മോതിരം കൈമാറി. ഫോട്ടോ ഷൂട്ടും, ബന്ധുക്കളെ പരിചയപ്പെടലും ഒക്കെയായി സമയം പോയി.