വിലക്ക് വാങ്ങിയ ഭാര്യ

രാജി വിവാഹിതയാവുന്നു.

അനന്ത് രാജ്

“എടാ, ഇന്നും ആ ജാനകി അമ്മ രണ്ടു മൂന്നു ആലോചനകളുമായി വന്നിരുന്നു.” വിക്രമൻ കാർ പോർച്ചിൽ നിർത്തി പൂമുഖത്തേക്ക് കയറിവന്നപ്പോൾ ശാന്ത പറഞ്ഞു.

“ഉം” എന്ന് അലക്ഷ്യമായി മൂളിക്കൊണ്ട് അയാൾ ചെരുപ്പഴിച്ചു അകത്തേക്ക് നടന്നു.