ഫിലിപ്പോസിന്റെ കഥ

This story is part of the ഫിലിപ്പോസിന്റെ കഥ series

    എന്റെ പേര് ഫിലിപ്പോസ്, ഫിലിപ്പ് എന്ന ചുരുക്കി വിളിക്കാം, അതാണ് എനിക്കിഷ്ടവും, പക്ഷെ ഒരുവിധമുള്ള എല്ലാ —– മക്കളും എന്നെ ഫിലിപ്പോസേ എന്ന് നീട്ടി വിളിച്ച കളിയാക്കാറുണ്ട്. എന്തു ചെയ്യാം. നമ്മൾ എല്ലാം  മലയാളീസ്സല്ലെ.

    പത്തേക്കർ റബ്ബർ തോട്ടത്തിന്റെ മുതലാളിയായ അവറാച്ചന്റെ ഏക മകനായ എനിക്ക്, റബ്ബറിന്റെ വില കുറഞ്ഞപ്പോൾ ജോലി ചെയ്യേണ്ടി വന്നു. അതു വരെ ചുമ്മാ ബുള്ളറ്റിൽ കറങ്ങലായിരുന്നു വിനോദം. പക്ഷെ അപ്പച്ചൻ വിട്ടില്ല, ഒരു വിസ്സിറ്റ് വിസ്സായുമെടുത്ത് എന്നെ റഷ്യക്കാരുടെ, അയ്യോ സോറി! അല്ല അറിബികളുടെ പറുദീസ്സയായ ദുബായിലേക്ക് കെട്ടു കെട്ടിച്ചു.

    കണ്ണീരൊഴുക്കിയാണ് ഞാൻ പ്ലേനിൽ കേറിയത്, എന്റെ ദുഖഃം മനസ്സിലാക്കിയ ഒരു എയർ ഹോസ്റ്റസ്സ് എനിക്ക് ഒരു ലാർജ്ജ് ഗ്രാന്റസ് തന്ന് എന്നെ സമാധാനിപ്പിച്ചു.