താര

പൂച്ചെടികള്‍ വകഞ്ഞു മാറ്റി മുറ്റത്തേക്ക്‌ കയറിയപ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കുന്തിച്ചിരുന്ന്‌ മീന്‍ നന്നാക്കുകയായിരുന്നു താര..
എന്താ മനുക്കുട്ടാ.. ഇന്നു ക്ലാസ്സില്ലെ? താര പുഞ്ചിരിയോടെ ചോദിച്ചു.

ഇന്നു പോണില്ല ചേച്ചീ, ചെറിയ പനിയുണ്ട്‌. മനു പറഞ്ഞു.

അമ്പട മടിയാ.. ചുമ്മാ ക്ലാസ്സില്‍ പോവാതിരിക്കുകയാ അല്ലേ?

അല്ല ചേച്ചീ.. സത്യമായിട്ടും പനിക്കുന്നുണ്ട്‌. ദേ ചേച്ചി തൊട്ടുനോക്കിക്കോ..

ൗം ശരി.. ഈ മീന്‍ നന്നാക്കി കഴിയട്ടെ, എന്നിട്ടു നോക്കാം, ഇല്ലെങ്കില്‍ മീന്‍ നാറും.. മണ്‍ചട്ടിയില്‍ നിന്ന്‌ ഒരു മത്തി എടുത്തു കാണിച്ചുകൊണ്ട്‌ താര പറഞ്ഞു..
ഏതായാലും നീ ഇന്ന്‌ ക്ലാസ്സില്‍ പോവാത്തത്‌ നന്നായി, മിണ്ടാനും പറയാനും ഒരാളായല്ലോ..

Leave a Comment