അമേരിക്കൻ ചരക്കു ഭാഗം – 24 (american charakku bhagam - 24)

This story is part of the അമേരിക്കൻ ചരക്കു series

    വാക്കുകൾ പുറത്തേക്ക് വരാതായി. എന്റെ കണ്ണിൽ നിന്നും ഒരു തുള്ള കണ്ണുനീർ പൊടിഞ്ഞു. കല്യാണിയുടെ തേങ്ങലുകൾ ശക്ടമായി. മീനുവും കരഞ്ഞു. എല്ലാ സങ്കടങ്ങളും കണ്ണീരായി ഒഴുകിത്തീരാൻ ഞാൻ കാത്തുനിന്നു. അവസാനം തേങ്ങലുകൾ ഒന്നടങ്ങി. “മീനു. നോക്കു. ഇന്നു നടന്നത് നമ്മൾ മൂന്നു പേരല്ലാതെ വേറെ ആരും അറിയാൻ പാടില്ല.” ഞാൻ മീനുവിനോട് പറഞ്ഞു “ഇല്ല. ഞാൻ പറയില്ല. പക്ഷെ. പക്ഷെ ജിനുട്ടൻ കല്ലുവേച്ചിയെ.. കല്യാണം കഴിക്കില്ലേ” മീനുവിന്റെ ശബ്ദത്തിൽ അപ്പോഴും ഗദഗദം നിറഞ്ഞിരുന്നു. “ഇല്ല മോളെ. കല്ലു എന്നെക്കാളും മൂത്തതല്ലേ. അതു കൊണ്ട്.” ഞാൻ പറഞ്ഞുനിർത്തുന്നതിനു മുൻപേ മീനുവിന്റെ ശബ്ദദം മുഴങ്ങി. “അതു കൊണ്ട്. അതു കൊണ്ട് ഇതൊക്കെ ചെയ്തിട്ടും ജിനുട്ടൻ. ചതിയനാ. കൊണ്ട് നിർത്തി. ഞാൻ കല്യാണിയുടെ മുഖത്ത് നോക്കി. ഇനി ബാക്കി പറയണ്ടത് അവളുടെ കടമയാണെന്ന പോലെ  “അല്ല മോളെ. ജിനുവും ഞാനുമായുള്ള കല്യാണം ഇവിടെ ആരും സമ്മതിക്കുകയില്ല. അതു മാത്രമല്ല. ചേച്ചി. അവിടെ വേറെ ഒരാളെ ഇഷ്ടപ്പെടുന്നു.” കല്യാണി പറഞ്ഞ നിർത്തി. മീനു കേട്ടതൊന്നും വിശ്വസിക്കാനാകാത്ത പോലെ ഞങ്ങളെ നോക്കി ഇരുന്നു. “അധികം വൈകാതെ അവിടെ ചെന്ന് കല്യാണം കഴിക്കുകയും ചെയ്യും.” കണ്ണുനീർ തുടച്ചുകൊണ്ട് കല്യാണി പറഞ്ഞു. “ആരോടും പറയില്ല എന്നാണ് കരുതിയിരുന്നത്. ഇപ്പോൾ നിങ്ങൾ രണ്ട് പേർക്ക് മാത്രമാണ് അറിയാവുന്നത്. ഇതു കഴിഞ്ഞാൽ ചിലപ്പൊൾ ഇനിയൊരിക്കലും നിങ്ങളെ കാണാൻ…” കല്യാണിയുടെ ശബ്ദം തേങ്ങലിൽ മുങ്ങിപ്പോയി.

     

    കേട്ടത് വിശ്വസിക്കാൻ എനിക്കും കഴിഞ്ഞില്ല. ഞാൻ തിരിഞ്ഞ് കല്യാണിയുടെ മുഖത്തേക്ക് നോക്കി. ഒരു മഴപെയൊഴിഞ്ഞ സമാധാനം ആ മുഖത്ത് കളിയാടി. എന്റെ മനസ്സിൽ എവിടെയോ മുറിഞ്ഞ പോലെ നീറി. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. കല്യാണിയെ എന്റേതായി ഒന്നും സങ്കൽപ്പിച്ചില്ല. എന്നാലും അവളെ ഇനി ഒരിക്കലും കാണുകയില്ലെന്നും മറ്റാരോ സ്വന്തമാക്കുകയാണെന്നും ഉള്ള വാർത്ത എന്നെ വല്ലാതെ ഉലച്ചു. ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റ് കല്യാണിയെ കടന്ന് എന്റെ മുറിയിലേക്ക് നടന്നു. അകത്ത് കുറ്റിയിട്ട് ഞാൻ കിടക്കയിലേക്ക് മറിഞ്ഞു. ആലോചിക്കുന്തോറും എന്റെ തലക്ക് ചൂടുപിടിച്ചു. അതിനിടയിലെപ്പോഴോ ഞാൻ ഒന്ന് മയങ്ങി.