ഉമ്മാൻ്റെ ഗർഭവും, ഉപ്പാൻ്റെ സങ്കടവും

2002, ജനുവരി.

രണ്ടു ദിവസായി ഉമ്മയുടെ മുഖം വാടിയിരുന്നു. കാര്യം എന്തെന്ന് ആരും ചോദിച്ചതുമില്ല, ഉമ്മ പറഞ്ഞതുമില്ല.

എൻ്റെ ഉമ്മ സാഹിറക്ക് അന്ന് 39 വയസ്സ്, അസ്സൽ മുസൽമാൻ കുടുംബത്തിലെ ഒരു മൊഞ്ചത്തിപ്പെണ്ണ്. നല്ലകാലത്തിൽ നിക്കാഹ് കഴിച്ച ഉമ്മ, രണ്ടു മക്കളുടെ ഉമ്മയായി, എൻ്റെയും എൻ്റെ അനുജൻ്റെയും ഉമ്മ.

ശനിയാച്ചയും ചൊവ്വാഴ്ച്ചയും രാത്രി ഗൾഫിൽനിന്നുള്ള ടെലിഫോൺ കോളുകൾ മാത്രമാണ് ഉപ്പയെ കുറിച്ചുള്ള എൻ്റെ ഓർമ്മകൾ. പക്ഷെ ഞങ്ങൾ മൂവരേയും ഒരുപാട് സ്നേഹിച്ചിരുന്നു ഉപ്പ, കൂടുതലായി ഉമ്മയെ.