ഞാനും ആ ഗ്രാമീണഭംഗിയും ഭാഗം – 2 (njanum aa graameenabhangiyum bhagam - 2)

This story is part of the ഞാനും ആ ഗ്രാമീണഭംഗിയും series

    അങ്ങിനെ ആ സുന്ദര ശിൽപം എന്റെ മുന്നിൽ ഇരുന്നു ഭക്ഷണം കഴിക്കുവാൻ തുടങ്ങി . ഞാൻ ഭക്ഷണം കഴിക്കാതെ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ നോക്കിനിന്നു . അവൾ കഴിക്കുന്നതിനിടയിൽ എന്നെ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു . അവളുടെ ആ ചുവന്ന റോസാപ്പൂ പോലുള്ള ചുണ്ടിൽ ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു . ആ ചിരി എന്നെ മറ്റേതോ ലോകത്തേക്ക് കൊണ്ടുപോവുകയായിരുന്നു .
    അവളെ ഒന്ന് അടുത്തുകിട്ടിയിരുന്നെകിൽ എന്നൊരുപാട് ആഗ്രഹിച്ചുപോയി ഞാൻ ആ നിമിഷം …

    “ടാ ഷാഹു , നീ ആർട ബായിട്ടു നോക്കിയിരിക്കുവാട .”
    ജോബിയുടെ പെട്ടെന്നുള്ളൊരു കൊട്ട് എന്റെ തലക്കിട്ടു കിട്ടിയപ്പോളാ എനിക്ക് ബോധം വന്നത് . അതുകണ്ടു അവൾക്കു ചിരിയടക്കാനായില്ല . അവൾ കുമ്പിട്ടിരുന്നു ചിരിച്ചു , കൂടെ ജോയലും .

    “”പെട്ടെന്ന് കഴിക്കട ഷാഹു എനിക്ക് എന്റെ ചരക്കിന്റെ കൂടെ സംസാരിക്കാൻ അതികം സമയം കിട്ടില്ല .നീയൊന്നു പെട്ടെന്നാവ് . കഴിച്ചിട്ട് വായിട്ടുംനോക്കി ഇരിക്ക് .””