മോഹപ്പക്ഷികൾ ഭാഗം – 7 (mohapakshikal bhagam - 7)

This story is part of the മോഹപ്പക്ഷികൾ series

    ഞാൻ വേഗം എന്റെ ബോസിനെ കണ്ട് ലീവെടുത്ത് ഏ ടി എമ്മിൽ നിന്ന് അഞ്ചക്കമുള്ള ഒരു സംഖ്യയുമെടുത്ത് വീട്ടിലേക്ക് കുതിച്ചു . അവിടെയെത്തിയപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്ന മമ്മി ആകെ മൂഡോഫായിരിക്കുന്ന വിക്കി . മധുവിന് മാത്രം അൽപമെങ്കിലും ധൈര്യമുള്ളതായി തോന്നി

    വിക്കിക്ക് ആകെ മൂന്ന് ദിവസത്തെ ലീവ് മാത്രമേ അനുവദിച്ച് കിട്ടിയിട്ടുള്ളൂ .രാതിയിലെ ബസ്സിന് തിരിക്കാനാണ് പരിപാടി ഇപ്പോൾ പുറപ്പെട്ടാൽ നാട്ടിൽ അർദ്ധ രാത്രിയിലാണെത്തുക. രാത്രി ബസ്സിനു പുറപ്പെട്ടാൽ പുലർച്ചക്ക് നാട്ടിലെത്തും . പിന്നെ വീടെത്താൻ പ്രയാസമുണ്ടാവില്ല .മമ്മി വിതുമ്പിക്കൊണ്ടിരിക്കുകയാണ് .വിക്കിയും ആകെ വിഷമിച്ചിരിക്കുന്ന പോലെ തോന്നി മധു ബാഗുകളിൽ യാത്രക്ക് വേണ്ട കാര്യങ്ങൾ നിറച്ചു കൊണ്ടിരിക്കുന്നു .

    ഞാൻ എന്റെ കൈയിലുണ്ടായിരുന്ന രൂപ വിക്കിയെ ഏൽപ്പിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു . മധുവിന്റെ മുഖം പൂർണ്ണ ചന്ദ്രനെ പോലെ തിളങ്ങി . അവരുടെ മമ്മിയുടെ വിതുമ്പലിനു ശക്ടിയേറി.