കിനാവ് ഭാഗം – 2 (kinavu bhagam - 2)

This story is part of the കിനാവ് series

    നിലാവുള്ളതിനാൽ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ താഴെ നല്ല വെളിച്ചമുണ്ടായിരുന്നു. സൈനു മാവിന്റെ ചാഞ്ഞ് നിൽക്കുന്ന ചില്ലയിൽ പിടിച്ച എന്നെ സൂക്ഷിച്ച് നോക്കി

    സൈനു. ഇനിയെങ്കിലും ഈ രീതി മാറ്റണം, എല്ലാത്തിലും ഒന്നിൻവോൾവാകണം, എല്ലാത്തിനോടൂം പൊരുത്തപ്പെട്ട മറ്റൊരു വിവാഹത്തിന് തയ്യാറാവണം.

    ഫസിക്ക പറയുന്നപോലെ അത്ര എളുപ്പമല്ല ആ കാര്യം, രണ്ടാം കെട്ടിന് വരുന്ന ആലോചനകളെല്ലാം രണ്ടും മൂന്നും കൂട്ടികളുള്ളവരുടേതാണ് അതിൽ എനിക്കൊട്ടും താൽപര്യമില്ല. അതൊക്കെ പോട്ടെ, പാട്ട പാടിക്കേൾപ്പിക്കാമെന്ന് പറഞ്ഞിട്ട് എന്നെ പറ്റിക്കാണോ?
    ഹേയ് ഇല്ല. പക്ഷെ സൈനു കൂടെ പാടുമോ?