ആലീസിൻ്റെ യോഗങ്ങൾ – 1 (Alicinte yogangal - 1)

എൻ്റെ പേര് ആലീസ് ഇടുക്കി ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഞാൻ പഠിച്ചു വളർന്നത്. വീട്ടിൽ അപ്പച്ചനും അമ്മച്ചിയും ഒരു അനിയത്തിയും ഉണ്ട്.

അപ്പച്ചൻ ആ നാട്ടിലെ ഒരു പ്രമാണി ആണ്. ഞങ്ങൾക്കു നിരവധി തോട്ടങ്ങളും പറമ്പും ഉണ്ട്. അതു കൊണ്ട് തന്നെ അപ്പച്ചനെ എല്ലാവർക്കും ബഹുമാനം ആണ്.

അമ്മച്ചിക്ക് അധികം പഠിപ്പ് ഒന്നുമില്ല. വീട്ടിൽ തന്നെ ജോലികളൊക്കെ നോക്കി ഇരിക്കും. അനിയത്തി റാഹേൽ പഠിച്ചു കൊണ്ടിരിക്കുന്നു.

ഞാൻ എട്ടാം തരം ജയിച്ചപ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി അപ്പച്ചൻ്റെ അനിയൻ്റെ വീട്ടിൽ നിന്നു പഠിക്കാൻ ടൗണിലേക്കു പോയി. അങ്ങനെ അവിടെ നിന്നു പഠിച്ചു പിജി കഴിഞ്ഞു നാട്ടിലേക്ക് പോന്നു. അനിയത്തി റാഹേൽ ഇപ്പൊ ഇങ്ങോട്ട് ടൗണിലേക്കു പോന്നു. ഞാൻ നാട്ടിലേക്കും.