എന്റെ പ്രതികാരം ഭാഗം – 2 (ente-prathikaram bhagam - 2)

This story is part of the എന്റെ പ്രതികാരം series

    ഞാൻ രാവിലെ എഴുന്നേറ്റു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഡോയിംഗ് റൂമിലെ സോഫയിൽ വന്നിരുന്നു ടീവി ഓൺ ചെയ്തു . അപ്പോൾ ടീവിയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ മുകളിൽ നിന്ന് ജിജി ചേച്ചിയുടെ അലർച്ച കേട്ടു .

    “ഓമനേ , എടീ ഓമനേ , ഇതെവിടെ പോയി ചത്ത് കിടക്കുകാ ഈ ശവം “?

    ജിജി ചേച്ചിയുടെ അലർച്ച കേട്ട അമ്മ സ്വന്തം മുറിയുടെ പുറത്തേക്ക് വന്നു .പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അമ്മയും.
    “എടാ ആ ജിജി മുകളിൽ കിടന്ന് എന്താ അലറുന്നതെന്ന് ചെന്നൊന്ന് നോക്കിയിട്ട് വാ , ഓമന അമ്മയെ ബാത്ത് റൂമിൽ കൊണ്ട് പോയിരിക്കുകയാ “.