എന്റെ പ്രതികാരം (ente-prathikaram)

This story is part of the എന്റെ പ്രതികാരം series

    ഓമന ചേച്ചി ഞങ്ങളുടെ വീട്ടിലെ പ്രതിഫലം കൊടുക്കാത്ത വേലക്കാരിയായിരുന്നു.

    കുടുംബാംഗങ്ങളോടൊപ്പം താമസിച്ച് കുടുംബത്തിൽ അവർക്ക് തുല്യമായ എല്ലാ സ്ഥാനങ്ങളും ലഭിക്കുകയും അവരോടൊന്നിച്ച് അവർ കഴിക്കുന്ന ഭക്ഷണം കഴിക്കുകയും ഒന്നാം തരം സൗകര്യങ്ങളോടെ ജീവിച്ച് മാസം തോറും അതിന്റെ പ്രതിഫലം കൊടുക്കുകയും ചെയ്യുന്നവരെ പേയിംഗ് ഗസ്റ്റ് എന്ന് വിളിച്ച് ബഹുമാനിക്കുമ്പോൾ ഗതികേടു കൊണ്ട് സ്വന്തം ബന്ധത്തിൽ പെട്ടവരുടെ ഔദാര്യം പറ്റി ജീവിച്ച നിശ്ശബ്ദ സേവനം ചെയ്യുന്നവർക്ക് പ്രത്യേകിച്ച ഒരു സ്ഥാനമോ പ്രതിഫലമോ കിട്ടാറില്ലെന്ന് മാത്രമല്ല; അവജ്ഞയും മറ്റുള്ളവരുടെ ശകാരവും സ്ഥിരം കേൾക്കേണ്ടതായും വരും . അതായിരുന്നു ഓമന ചേച്ചിയുടേയും അവസ്ഥ. അച്ഛന്റെ ഒരകന്ന ബന്ധത്തിൽ പെട്ട സഹോദരിയുടെ മകൾ . ചേച്ചി ജനിച്ച് അധികം താമസിയാതെ അവരുടെ അമ്മ മരിച്ചിരുന്നു . അച്ഛനാണെങ്കിൽ വേറെ വിവാഹവും ചെയ്തു . അതിനാൽ ചേച്ചിയുടെ അമ്മുമ്മയാണ് അച്ഛനോട് കരഞ്ഞ് പറഞ്ഞ് ചേച്ചിയെ ഞങ്ങളുടെ വീട്ടിൽ നിർത്താനുള്ള അനുവാദം വാങ്ങിച്ചത് .

    പാരമ്പര്യമായി നല്ല സാമ്പത്തിക ഭദ്രതയുള്ള ഒരീഴവ കുടുംബമായിരുന്നു ഞങ്ങളൂടേത് . അച്ഛന്റെ പൂർവികർ പണ്ടു കാലത്ത് സിലോണിൽ പോയി പണം കൊയ്ത് നാട് മുഴുവന്നും സ്വന്തമായി വാങ്ങി കൂട്ടിയവരായിരുന്നു . അച്ഛന്റെ കാലമായപ്പോഴേക്കും ആ പ്രതാപത്തിനൊരൽപം മങ്ങലേറ്റിരുന്നു അതിനാൽ അച്ഛൻ ഗൾഫിൽ പോയി പല ബിസിനസ്സുകളും ചെയ്ത് നഷ്ടപ്പെട്ടതിനേക്കാളധികം സമ്പാദിച്ചു . ഇപ്പോൾ ഞങ്ങൾ മക്കളിൽ മൂത്ത ആളായ വീട്ടിൽ സുമൻ എന്ന് വിളിക്കുന്ന സുമേഷേട്ടന്നും സുധി എന്ന് വിളിക്കുന്ന രണ്ടാമത്തെ ചേട്ടൻ സുധീഷും അച്ഛന്നെ ഗൾഫിൽ ബിസിനസ്സിൽ സഹായിക്കാനുണ്ട് . വീട്ടിൽ അമ്മയും രോഗിണിയായ അച്ഛന്റെ അമ്മയും ഞങ്ങളുടെ ഏക സഹോദരിയായ വീട്ടിൽ ജിജി എന്ന് വിളിക്കുന്ന സുനീജയും പിന്നെ ഏറ്റവും ഒടുവിലത്തെ സന്തതിയായ ഞാനും – വീട്ടിൽ സുജി – സ്കൂളിൽ സജീഷ് – ആണു താമസം . വീട്ടിലെ ഔദാര്യം പറ്റി ഓമന ചേച്ചിയും താമസിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?