ലാവെൻഡർ സുഗന്ധമുള്ള ദിവസങ്ങൾ – 1 (Lavender Sugandhamulla Divasangal 1)

This story is part of the ലാവെൻഡർ സുഗന്ധമുള്ള ദിവസങ്ങൾ series

    ഹലോ, പ്രിയ വായനക്കാർക്ക് നമസ്‌കാരം. എൻ്റെ പേര് ദാസ്. ഞാൻ ഇപ്പോൾ ഉപരിപഠനം നടത്തുന്നു.

    ഒരു എക്സമിനു പഠിച്ചോണ്ടിരിക്കുന്ന സമയം ഉണ്ടായ എൻ്റെ അനുഭവമാണ് ഇവിടെ പറയുന്നത്.

    ഡിഗ്രി കഴിഞ്ഞു ഒരു കൊല്ലം ജോലി ചെയ്തു സർക്കാർ ജോലിക്ക് തയ്യാറെടുക്കാൻ ഞാൻ തലസ്ഥാന നഗരിയിൽ എത്തിയതാണ് 2018 മാർച്ചിൽ. എൻ്റെ ജില്ലയിൽ നിന്നും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ബാച്ചിൽ.

    സ്ഥാപനത്തിൻ്റെ അടുത്ത് ഒരു പിജിയിൽ താമസം ശരിയായി. അങ്ങനെ പഠിത്തം നന്നായി പോകുക ആയിരുന്നു. അങ്ങനെ ഇരിക്കെ ഒരു നാൾ ക്ലാസ്സിൽ ചെല്ലവേ ഞങ്ങളുടെ സാർ എന്നെ ഒരാൾക്കു പരിചയപ്പെടുത്തി. ഒരു സുന്ദരി പെൺകുട്ടി. പേര് നിങ്ങൾ ചൂസ് ചെയ്തോള്ളൂ.

    സാർ പറഞ്ഞൂ, “എടോ, ഇയാളും തൻ്റെ അതെ ജില്ലാക്കാരിയാണ്.”

    അവളുടെ ആദ്യത്തെ ദിവസം ആയിരുന്നു അവിടെ. അവളുടെ അമ്മയും ചേച്ചിയും കൂടെ ഉണ്ടായിരുന്നു. അഡ്മിഷൻ എടുത്തിട്ട് അവൾ പോയി. അവളുടെ അമ്മ എന്നോട് ചോദിച്ചു എവിടെയാണ് നാട്ടിൽ എന്നും മറ്റുമൊക്കെ.

    എന്നിട്ട് പോകാൻ നേരം എന്നോട് പറഞ്ഞു, “മോനെ, വീട്ടിലേക്ക് പോരുമ്പോളൊക്കെ പറ്റുണെങ്കിൽ ഒന്നിച്ചു പോരണം ” എന്ന്. ഒന്ന് ശ്രദ്ധിക്കണം എന്നാണ് അമ്മ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി.

    അന്ന് അങ്ങനെ പോയി. പിറ്റേ ദിവസം ക്ലസ്സിൽ വീണ്ടും അവളെ കണ്ടു. ഞാനും അവളും മാത്രമാണ് അവിടെ പുറം ജില്ലക്കാർ. അതുകൊണ്ട് തന്നെ ഞാൻ അവളോട് അങ്ങോട്ട് പോയി സംസാരിച്ചു. പേര് പറഞ്ഞു. ഡിഗ്രി പറഞ്ഞു.

    അങ്ങനെ 5 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ലാസ്സ്‌ തുടങ്ങി. പിന്നീട് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞങ്ങൾ പിജിയിലേക്ക് നടക്കാൻ തീരുമാനിച്ചു. എൻ്റെയും അവളുടെയും പിജി ഒരു റൂട്ടിൽ ആയിരുന്നു. അങ്ങനെ അവൾ സംസാരിച്ചു തുടങ്ങി.

    “ഏത് എക്സാം ആണ് ആദ്യം ഉള്ളത്?”

    ഞാൻ ഉത്തരം പറഞ്ഞു.

    ഞാൻ: അവിടെ റൂമിൽ ആരെലും കൂട്ടുകാർ ഉണ്ടോ?

    അവൾ: ഉണ്ട്. ഒരു കൂട്ടുകാരി ഉണ്ട്.

    അങ്ങനെ പറഞ്ഞു പറഞ്ഞു ഞങ്ങൾ എൻ്റെ പിജിയുടെ അവിടെ എത്തിയപ്പോൾ ഞാൻ “പിന്നെ കാണാം” എന്ന് പറഞ്ഞു പിരിഞ്ഞു.

    അന്ന് രാത്രി ഞാൻ ഞങ്ങളുടെ ഗ്രൂപ്പിൽ അവസാനം ചേർത്ത നമ്പർ കണ്ടുപിടിച്ചു. അതവളാകുമെന്ന് ഊഹിച്ചു മെസ്സജ് അയച്ചു. പക്ഷെ അതവളല്ലാരുന്നു! ഒരു പയ്യൻ ആയിരുന്നു.

    ഞാൻ വീണ്ടും നോക്കി ഇത്തവണ ഒരെണ്ണം കണ്ടെത്തി അയച്ചു. അതവൾ തന്നെ ആയിരുന്നു.

    അന്ന് ഞങ്ങൾ കുറെ സംസാരിച്ചു. എക്സാമിനെ പറ്റിയും നാടിനെ പറ്റിയും എല്ലാം. പിന്നെ അവിടത്തെ ഫുഡിനെ പറ്റിയും പറഞ്ഞു.

    അങ്ങനെ ഒരു മാസം പഠിത്ത കാര്യങ്ങളും എല്ലാം ഞങ്ങൾ സംസാരിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് അവൾ എന്നോട് പറഞ്ഞു അവൾക്ക് ഒരു ഷോപ്പിംഗ് ഉണ്ടെന്ന്.

    ഞാൻ: ഓക്കെ ഡോ. എങ്കിൽ താൻ പൊയ്ക്കൊള്ളൂ. റൂമിൽ എത്തിയ ശേഷം മെസ്സേജ് ഇടണം.

    അവൾ: നീയും വരുന്നോ? ഓട്ടോ ഒക്കെ പിടിച്ചു പോണം. എനിക്ക് കടകൾ അറിയില്ല. തിരക്കില്ലേൽ വാടാ..ചെലവ് ചെയ്യാം.

    ഞാൻ ഒന്നും നോക്കാതെ വരാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ ദൂരെ ഉള്ള ഒരു സൂപ്പർമാർക്കറ്റിൽ പോയി. അവൾ കുറെ ബിസ്ക്കറ്റ്, നോട്ട്ബുക്ക് പേന പെൻസിൽ ഇതെല്ലാം വാങ്ങി.

    അടുത്തത് ആയി അവൾ ലേഡീസ് സെക്ഷനിൽ കയറി പെർഫ്യൂം, സോപ്പ്, കൂടാതെ എനിക്ക് മനസ്സിലാകാത്ത എന്തോ മേക്കപ്പ് സാധനങ്ങൾ വാങ്ങി.

    പിന്നീട് ഞങ്ങൾ ഒരു ബൊട്ടീക്കിലേക്ക് പോയി. അവിടെ എത്തിയപ്പോ ഞാൻ പറഞ്ഞു, “നീ പോയി വാ. ഞാൻ വെളിയിൽ നിൽക്കാം.”

    അവൾ പറഞ്ഞു അവൾക്ക് അഭിപ്രായം ചോദിക്കണം എന്ന്.

    അങ്ങനെ ഞാൻ അവളുടെ ഒപ്പം ആദ്യമായി ഒരു ബൊട്ടീക്കിൽ കയറി. അവൾ ആദ്യം dungareess ടൈപ്പ് ഡ്രസ്സ്‌ എടുത്തു. അതവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.

    പിന്നീട് അവൾ ഒരു plazoo ടൈപ്പ് ഇട്ടോണ്ട് വന്നു. ഞാൻ പറഞ്ഞു അതവൾക്ക് ചേരുന്നില്ല എന്ന്. അതോണ്ട് അവൾ dungarees ഫിക്സ് ചെയ്തു. ശേഷം അവൾ സെയിൽസ് ഗെർലിനോട് എന്തോ പറഞ്ഞു. എനിക്ക് അപ്പോൾ ഒരു കാൾ വന്നു.

    ഞാൻ പുറത്തോട്ട് ഇറങ്ങി. കോളിൽ സംസാരിച്ച് തിരിച്ചു വന്നപ്പോ അവരെ താഴെ കാണാനില്ല. അതോണ്ട് ഞാൻ മോളിലേക്ക് ചെന്നു. അവിടെ അവൾ അണ്ടർ ഗാർമെൻറ്സ് വാങ്ങിക്കുകയായിരുന്നു. ഞാൻ കോളിൽ അല്ലാരുന്നേൽ എന്നോട് പറഞ്ഞേനെ വരണ്ട എന്ന്.

    പക്ഷേ ഞാൻ പെട്ടെന്ന് കേറി വന്നപ്പോ അവളും ആ ചേച്ചിയും ഞെട്ടിപ്പോയി. അവിടെ ടേബിളിൽ ഒരു പിങ്ക് നിറമുള്ള ബ്രായും പിന്നെ വനെസ്സയുടെ കുറെ പാന്റീസും കിടപ്പുണ്ടായിരുന്നു.

    ഞാൻ ഉടനെ തന്നെ അവളോട് താഴെ നിൽക്കാം എന്ന് പറഞ്ഞു. എന്നിട്ട് താഴേക്ക് പോയി. തിരിച്ചു വന്നു ഞങ്ങൾ നടക്കാം എന്ന് തീരുമാനിച്ചു. അവിടെ സംഭവിച്ചതിനെ പറ്റി ചോദിച്ചു മുതലെടുക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. അതിൽ ഒന്നും തന്നെ നാണിക്കാനും ഇല്ലായിരുന്നു അവൾക്ക്.

    ഞങ്ങൾ ഓരോന്ന് സംസ്വാരിച്ചു ഒരു കഫെയിൽ കയറി. അത്യാവശ്യം നല്ലത് എന്ന് തോന്നുന്ന കഫെ ആയിരുന്നു. ഞങ്ങൾ രണ്ടും കോഫിയും ഒരു കേക്കും പറഞ്ഞു. അങ്ങനെ ഇരുന്നപ്പോ ഞാൻ ചോദിച്ചു,

    “വല്ല്യ ഷോപ്പിംഗ് ആയിരുന്നല്ലോ..എത്ര രൂപ പൊട്ടിച്ചു?”

    അവൾ: പോടാ. ആവശ്യ സാധനം മാത്രേ മേടിച്ചുള്ളൂ. ഇനി ഒരു കസേര മേടിക്കണം. ഇന്ന് അധികo രൂപ ആയില്ല.

    ഞാൻ: dungarees നിനക്ക് സ്യൂട്ട് ആകുന്നുണ്ട്. ഇനിയു എടുത്തോളൂ.

    അവൾ: ആണോ, താങ്ക്സ്. ഇതിനാ നിന്നെ കൊണ്ടുപോയത്. undies വാങ്ങിയപ്പോ നീ വന്നപ്പോ ആ ചേച്ചി ഞെട്ടിപ്പോയി.

    ഞാൻ: ഓഹോ, അതെന്തിനാ. ഇതെല്ലാരും യൂസ് ചെയ്യണതല്ലേ?

    അവൾ: അതേടാ പക്ഷേ ചിലർക്ക് ഇപ്പോളും നാണക്കേടും എന്തോ വല്ല്യ കാര്യം പോലെയുമാ.

    ഞാൻ: ഹാ..എന്തരോ എന്തോ.

    ഞാൻ ചിരിച്ചു.

    ഞങ്ങൾ അവിടെ നിന്നിറങ്ങി. എന്നിട്ട് പിജിയിലേക്ക് ഉള്ള വഴി നടന്നു. അന്നേരം ഞാൻ ചോദിച്ചു, “അല്ല, ഒരു ഡൌട്ട്. നിങ്ങൾ പെൺകുട്ടികളുടെ undies എന്താണ് ഇങ്ങനെ കളർഫുൾ ആയിട്ട് പ്രിന്റ് ഒക്കെ ചെയ്തിരിക്കണേ?”

    അവൾ എന്നെ നോക്കി ചിരിച്ചു, “അറിഞ്ഞിട്ടെന്തിനാ?”

    ഞാൻ: ചുമ്മാ ചോയ്ച്ചതാണെ.

    അവൾ: ഉവ്വ..എടാ അത് ഞങ്ങൾ പെൺകുട്ടികൾ ഈ പൂക്കൾ പൂമ്പാറ്റ ഒക്കെ ഉള്ള ഉപമകൾ ഞങ്ങളെ പറ്റി കവികളൊക്കെ പറയാറില്ലേ. അത്പോലെ എന്തെങ്കിലും ആയിരിക്കും. ആവോ, എനിക്കും തോന്നീട്ടുണ്ട്. എന്താണോ എന്തോ.

    അവൾ ചിരിച്ചു.

    ഞാൻ: അത് ശരി. അടിപൊളി.

    അവൾ: എന്താണ് നിങ്ങൾക്ക് ഇങ്ങനെ ഒന്നുമില്ലേ?

    ഞാൻ: ഇല്ലാല്ലോ. നീ പരസ്യങ്ങൾ ഒന്നും കാണാറില്ലേ?

    അവൾ: ആ, ഉണ്ട്. ശരിയാ ബസിൽ പോകുമ്പോളൊക്കെ.

    ഞാൻ: അതെ. അതിൽ പൂക്കളും പൂമ്പാറ്റയും ഒന്നുമില്ല.

    അവൾ: ഓക്കെ.

    അന്നേരം അവളുടെ പിജി എത്തി. ഞാൻ ബൈ പറഞ്ഞു പോയി. പിന്നീട് രാത്രിയിൽ ചാറ്റ് ചെയ്തെങ്കിലും ഇതിനെപ്പറ്റി സംസാരിക്കേണ്ട ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു.

    അങ്ങനെ ഒരു ആഴ്ച ഞങ്ങൾ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങി. അവളും ഞാനും പരിചയപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞിരുന്നു.

    ബസ്സിൽ വച്ചു അവൾ എൻ്റെ മുന്നിൽ ആയിരുന്നു. ഒരു ഗർഭിണി വന്നപ്പോൾ അവൾ എണീറ്റ് മാറി നിന്ന് കൊടുത്തു. അവളും ഒരു പെൺകുട്ടിയും ഇപ്പൊ ബസ്സിൽ നിൽക്കുകയാണ്.

    അവൾ ഒരുമഞ്ഞ ടോപ്പും ജീൻസും ആണ് വേഷം. മുടി ബസ്സിൽ കാറ്റത്ത് ആടിക്കളിക്കുന്നു. ഞാൻ ഹെഡ്സെറ്റിൽ പാട്ട് കേട്ടിരിക്കുയായിരുന്നു. ആദം ജോണിലെ “ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു” ആ പാട്ട്.

    എന്തൊരു നല്ല പാട്ട് എന്നോർത്തു ഞാൻ ഇരുന്നു. അന്നേരം ആണ് അവളിൽ എൻ്റെ കണ്ണ് ഒന്നൂടെ എത്തുന്നത്. എങ്ങനെയോ എന്തോ കൊണ്ടോ, എനിക്ക് അവളോട് പ്രേമം തോന്നി അന്നേരം!

    അവളുടെ മുടി ഇങ്ങനെ കാറ്റിൽ പറക്കുന്നു. അവൾ കൈകൊണ്ട് മുടി മാറ്റി വെക്കുന്നു. അവൾ ഒരു സൈഡ് ബാഗ് ഇട്ടിട്ടുണ്ട്. ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങൾ ഒരു ഊണ് ഹോട്ടൽ നിന്നും കഴിച്ചിട്ടാണ് പോയത്. അതോണ്ട് അതിൻ്റെ ഒരു ക്ഷീണം. പിന്നെ യാത്രയുടെ മടുപ്പ് ഒക്കെ അവളുടെ മുഖത്ത് കാണാം.

    ബസ്സിലെ എല്ലാവരും ഉറങ്ങുക ആയിരുന്നു. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. അവൾ ഇടക്ക് എന്നെ കണ്ടപ്പോ എന്താണെന്ന് പുരികം പൊക്കി ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന മട്ടിൽ തല ഇളക്കി പുറത്തേക്ക് നോക്കി ഇരുന്നു.

    വിനായകൻ “ചതിക്കാത്ത ചന്തുവിൽ” പറയുന്ന പോലെ പ്രേമം തോന്നാൻ കണ്ണടക്കുന്ന സമയം മതി. എനിക്ക് എന്തെന്നില്ലാത്ത ഒരു ഉന്മേഷം തോന്നി. “നീ എന്നുമെന്നും എന്തേത് മാത്രം”. ആ പാട്ടിലെ വരികൾ അപ്പോൾ ഞാൻ കേട്ടു . നല്ല ഉന്മേഷം തോന്നി.

    ലോകം കീഴടക്കിയവനെപ്പോലെ തോന്നി എനിക്ക്. അവളോട് പറഞ്ഞിട്ട് പോലുമില്ല എന്ന് ഓർക്കണം, ഹഹ.

    അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് സീറ്റ്‌ കിട്ടി. അവൾ ഇരുന്നു. അതിനകം ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു ഇവളേ എൻ്റെത് ആക്കണം എന്ന്.

    അവളുടെ സീറ്റിൽ ഇരുന്ന ആ ഗർഭിണി ചേച്ചി ഇറങ്ങിയപ്പോൾ നന്ദിയോടെ ഞാൻ അവരെ നോക്കി. ജനിക്കാൻ പോകുന്ന കുഞ്ഞിന് ദീർഘായുസ്സ് നേർന്നു. അവരെൻ്റെ ആരുമല്ല പക്ഷേ അവർ ഇല്ലായിരുന്നേൽ ഇന്ന് ഈ കഥ ഉണ്ടാകുമോ? അറിയില്ല.

    അങ്ങനെ ബസ് ഇറങ്ങി. ഞാൻ അവളോട് ചോദിച്ചു, “എന്താ മടുത്തോ?”

    അവൾ: ആഹ്, മടുത്തു. എന്തൊരു വെയിലായിരുന്നു.

    ഞാൻ: ആഹ്. ആ ചേച്ചി വന്നു സീറ്റ്‌ കൊണ്ടോയല്ലേ കുറെ നേരം?

    അവൾ: ആട..സാരമില്ല.

    എന്നിട്ട് ഞാൻ അവളെക്കൊണ്ട് ചായ കുടിക്കാൻ കേറി.

    “നിന്നെ കാണാൻ ഇന്ന് നല്ല ഭംഗി ഉണ്ടല്ലോ. വണ്ടിയിൽ വച്ചു ഞാൻ അതാണ് നോക്കിയത്.

    “ആണോ..താങ്ക്യൂ താങ്ക്യൂ” പല്ല് വെളിയിൽ കാണിച്ചു സുന്ദരമായി അവൾ ചിരിച്ചു.

    വീട്ടിലെത്തി ഫ്രഷ് ആയിട്ട് ഞാൻ അവൾക്ക് മെസ്സജ് അയച്ചു.

    “എപ്പോ എത്തി?”

    “കുറച്ച് നേരം ആയടാ. കഴിക്കുവായിരുന്നു. നീ എന്ന കഴിച്ചോ?

    “അപ്പം ഉണ്ടായി.”

    “ആഹ്, ഓക്കെ.”

    രാത്രിയിൽ ഞാൻ വീണ്ടും അയച്ചു. ഇത്തവണ 12 മണി വരെ സംസാരിച്ചു. കിടക്കാൻ നേരമായെന്നു അവൾ പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് അവളോട് ഇഷ്ടമാണെന്ന് പറയണം എന്ന് തോന്നി.

    “എടീ, എനിക്കൊരു കാര്യം പറയാനുണ്ട്. ഇന്ന് ബസ്സിൽ നീ നിൽക്കുന്നത് കണ്ടപ്പോൾ എന്തൊക്കെകയോ തോന്നി എനിക്ക്. നല്ല സുന്ദരി ആയിട്ടുണ്ടായിരുന്നു.”

    അവൾ: ആഹ്‌ ആണോ? നീ ഇന്ന് എന്നോട് ഇത് പറഞ്ഞതാണല്ലോ.”

    “അതെ. പക്ഷേ എനിക്ക് ഒരു സ്വാർത്ഥത. ഈ സൗന്ദര്യം ജീവിത കാലം മുഴുവൻ എനിക്ക് വേണം എന്ന് തോന്നുന്നു. എന്ത് പറയുന്നു?”

    “ഓഹോ..ഇപ്പൊ നീ എന്താണ് ഉദ്ദേശിക്കുന്നത്? പ്രണയം ആണോ?”

    “അതെ..” ഞാൻ പറഞ്ഞു.

    അവൾ: ആഹാ, നിൻ്റെ നോട്ടം അത്ര നൈസ് അല്ലാന്ന് തോന്നിയായിരുന്നു. പിന്നെ ആ ചിരിയും. ഞാൻ ഊഹിച്ചു സുന്ദരി ആണെന്ന് പറഞ്ഞപ്പോൾ.

    ഞാൻ ഒരു ചിരിക്കണ സ്മൈലി ഇട്ടു.

    “സീരിയസ് ആണ് ഞാൻ. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമല്ല. എന്നാലും നീ എന്ത് പറയുന്നു?”

    “ടാ, നീ നല്ല മനുഷ്യനാണ്. എനിക്ക് അറിയാം. പക്ഷേ അതോണ്ട് മാത്രം പോരല്ലോ. ഇത് ഒരു ജീവിത തീരുമാനം അല്ലെ. നാളെ പറയാം.”

    “ഒക്കെ, ശരി..”

    പിറ്റേ ദിവസം അവൾ എന്നോട് പറഞ്ഞു, “എടാ, ഞാൻ ആലോചിച്ചു. ഇതാണ് എൻ്റെ തീരുമാനം. ഓഗസ്റ്റിലെ എക്‌സാമിന്‌ നീ എന്നേക്കാൾ മാർക്ക്‌ വാങ്ങിയാൽ ഞാൻ എന്നും നിൻ്റെ. ഇതിൽ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടോ എന്ന് നോക്കണല്ലോ?”

    ഞാൻ ഓർത്തു, “തേഞ്ഞു!”

    അവൾ എന്നേക്കാൾ നന്നായി ടെസ്റ്റ്‌ എടുക്കും. എന്നാലും ഞാൻ വെല്ലുവിളി ഏറ്റെടുത്തു.

    അന്ന് ജൂൺ 24 ആയിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് എക്സാം. പിന്നീടുള്ള 1 മാസം ഞാൻ തലകുത്തി നിന്നും പഠിച്ചു.

    മാസവസാനം റിസൾട്ട്‌ വന്നപ്പോൾ എനിക്ക് അവളെക്കാൾ 4% മാർക്ക് കൂടുതലാണ്. ക്ലസ്സിൽ നിന്നും മടങ്ങണ വഴി ഞാൻ ചോദിച്ചു, “ഇനി എൻ്റെത് ആകുവോ?”

    “അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ. നീ കാര്യായിട്ട് എടുത്തോ? എന്തായാലും മാർക്ക്‌ കൂടുതൽ കിട്ടീല്ലേ. ഇത്പോലെ പോയാൽ നീ ടോപ് ആകും. അത് മതി എനിക്ക്.”

    എനിക്ക് ചുറ്റും ലോകം നിശ്ചലം ആയപോലെ തോന്നി. എനിക്ക് ദേഷ്യമല്ല, സങ്കടം ആണ് വന്നത്. എൻ്റെ കണ്ണ് നിറഞ്ഞു.

    അവൾ എൻ്റെ മുഖത്ത് നീന്ന് നോട്ടം മാറ്റി മുന്നേ നടന്നു. ഞാൻ എങ്ങനൊക്കെയോ കണ്ണീർ മറച്ചു അവളടൊപ്പം നടന്നു.

    പിജി എത്തിയപ്പോൾ ബൈ പറഞ്ഞു പോകാൻ ഞാൻ പാടുപെട്ടപ്പോൾ അവൾ പറഞ്ഞു, “വിഷമം ആയില്ലല്ലോ?”

    “ഇല്ലാഡീ..ചുമ്മാ..”

    “ഉവ്വ്. ആ കണ്ണീർ തുടച്ചു കള. ഞാൻ കണ്ടില്ലെന്ന് വിചാരിച്ചോ?”

    ഞാൻ ഞെട്ടിപ്പോയി. ഞാൻ തല താഴ്ത്തി നിന്നു.

    “എടാ ഇഡിയറ്റേ..നീ മാർക്ക്‌ കൂടുതൽ മേടിച്ചില്ലേ. അപ്പോൾ ദൈവം ഈ തീരുമാനത്തിൻ്റെ ഒപ്പമാ. സൊ…അങ്ങനെ തന്നെ. എന്താ സന്തോഷായോ, മിസ്റ്റർ ഇഡിയറ്റ് siiiiiiir?” അവൾ കൊഞ്ചുന്ന പോലെ നീട്ടി പറഞ്ഞു.

    എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയി. ഞാനും അവളും പരസ്പരം നോക്കി. എന്നിട്ട് ചേർന്ന് നടന്നു.

    ഷോപ്പിംഗ് ദിവസം കോഫി കുടിച്ച കടയിൽ കേറി അതെ കേക്കും കോഫിയും കുടിച്ച് ഞങ്ങൾ ഞങ്ങളുടെ പ്രണയത്തിൻ്റെ തുടക്കം ആഘോഷിച്ചു. ഇനി വരാനുള്ള ചന്ദ്രോത്സവത്തിൻ്റെ വരവേൽപ്പായിട്ട്..

    (തുടരും)

    Leave a Comment