ബാംഗ്ലൂരിൽ 6 പാക്ക് ജിമ്മനെ കണ്ടുമുട്ടിയപ്പോൾ (Bangalore 6 pack Gymmane kandumuttiyappol)

എൻ്റെ പേര് ഉർവി. ഇതിനു മുന്നേ ഞാൻ എഴുതിയ കഥകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു. നിങ്ങളുടെ പ്രോത്സാഹനത്തിനും നന്ദി.

ബാംഗ്ലൂരിൽ പുതിയ ജോലിക്ക് ജോയിൻ ചെയ്തതിനു ശേഷം ആദ്യത്തെ കുറച്ചു മാസങ്ങൾ ഞാൻ ബാംഗ്ലൂരിൽ അടിച്ചുപൊളിച്ചു. പബ് പാർട്ടിയുമായി ഫ്രണ്ട്സിൻ്റെ കൂടെ കറങ്ങി നടന്നു. പക്ഷേ കുറച്ചു നാളുകൾക്ക് ശേഷം അതെല്ലാം ബോറടിച്ചു തുടങ്ങി. എന്തൊക്കെയായാലും സ്വന്തം നാടും വീടും കൂട്ടുകാരും പോലെ ആവില്ലല്ലോ ഒന്നും.

അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ കാലം വന്നത്. എൻ്റെ കൂട്ടുകാരും റൂംമേറ്റ്സും എല്ലാം നാട്ടിൽ പോയി. ഞാൻ ഫ്ലാറ്റിൽ ഒറ്റക്കായി. വർക് ഫ്രം ഹോം ആയപോൾ ദിവസങ്ങൾ ബോറായി. രാവിലെ എഴുന്നേൽക്കുന്നു, ഭക്ഷണം ഉണ്ടാക്കുന്നു, ജോലി ചെയ്യുന്നു, കിടന്നു ഉറങ്ങുന്നു. ജോലിയിൽ വിരസതയും മടുപ്പും തോന്നി തുടങ്ങി. ഞാൻ ഒറ്റപ്പെട്ടപോലെ തോന്നി.

ബോയ്ഫ്രണ്ട്മായുള്ള ഫോൺ കോൾ മാത്രമാണ് ആകെ ഉണ്ടായിരുന്ന ഒരു ആശ്വാസം. പക്ഷേ നാളുകൾ കഴിയുംതോറും അതും മടുത്തു തുടങ്ങി. സംസാരിക്കാൻ ടോപ്പിക്ക് ഇല്ലാതായി. സത്യത്തിൽ അവനും ജോലിഭാരം, ഓഫീസ് ടെൻഷൻ എന്നിവ കാരണം മാനസിക പിരിമുറുക്കത്തിലായിരുന്നു.