അന്നും ഇന്നും ഇഷ്ടമാണ്, പ്രണയമാണ് (Annum Innum Ishtaman, Pranayamanu)

ഞാൻ ശ്രീജിത്ത്. എന്റെ ആദ്യ പ്രണയത്തിൽ നടന്ന അനുഭവം ആണ് പറയാൻ പോവുന്നത്. എന്റെ പ്രണയിനിയുടെ പേര് ആരതി. ഞങ്ങൾ 11ആം ക്ലാസ് മുതൽ പ്രണയത്തിൽ ആണ്.

ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നു. പിന്നീട് സ്കൂൾ കഴിഞ്ഞപ്പോൾ ഞങ്ങൾ വേറെ വേറെ കോളേജിൽ ആയി. പിന്നീടങ്ങോട്ട് കാണാൻ പോലും ബുദ്ധിമുട്ടായി.

ഞാൻ അവളുടെ വീട്ടുകാരും ആയി നല്ല കമ്പനിയിൽ ആണ്. ഒരിക്കൽ ഞാൻ വല്ലാതെ മിസ്സ് ചെയ്തപ്പോൾ അവളെ ഞാൻ വിളിച്ചു.

അവളുടെ അമ്മയും അവളും ഒരേ ഫോൺ ആണ് യൂസ് ചെയ്യുന്നത്. അമ്മ ഫോൺ എടുത്തു പറഞ്ഞു, “ഞങ്ങൾ പുറത്താണ്, നീ ലാൻഡ് ഫോണിൽ വിളിക്ക് അവൾ വീട്ടിൽ കാണും” എന്ന്.