ടീന

ടീന ഒരു സാധാരണക്കാരി ആയിരുന്നു. അവൾ അടുത്ത ഇടയാണ് ഞങ്ങളുടെ വീടിന്റെ അപ്പുറത്ത് താമസമായതു. അവളുടെ അമ്മ വിവാഹ മോചനം കഴിഞ്ഞു കുറച്ചു നാളായി. അവർ ഒരു ഓഫീസിൽ ജോലി നോക്കുന്നു.

ഞാൻ ടീനയെ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. നീണ്ട മുടിയുള്ള ഒരു പെണ്കുട്ടി, സ്കൂൾ കഴിഞ്ഞു നേഴ്സ് ആക്കാനാണ് അവളുടെ ആഗ്രഹം. എനികിത്ര മാത്രം അറിയാം. അവർ അധികം ആരോടും സംസാരിക്കാറില്ല.

ഒരു ദിവസം ഞാൻ സ്റ്റോർ മുറി അടുക്കികൊണ്ട് നില്ക്കുകയായിരുന്നു. അവധി എടുത്തു ഇതൊക്കെ ഒന്നടുക്കണം എന്ന് കരുതിയിട്ടു കുറെ നാളായിരുന്നു. കതകിൽ ആരോ മുട്ടുന്ന ശബ്ദം കെട്ടു. ഞാൻ കരുതി എന്റെ ഭാര്യ ജോലിയിൽ നിന്നും നേരത്തെ വന്നതായിരിക്കുമെന്നാണ്

കതകു തുറന്നപ്പോൾ അത് ടീനയാണെന്ന് മനസ്സിലായി.