കൌമാരജീവിതം ആനന്ദകരമാക്കാന്‍ – ഭാഗം I

Author: aqueel

മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആലപ്പുഴ ജില്ലയിലെ അതിമനോഹരമായ ഒരു പ്രദേശത്താണ് എന്റെ വീട്. ഞങ്ങളുടെ ഗ്രാമത്തെ അയല്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്നത് ഒരു കൊച്ചു തടിപ്പാലമാണ്. ജനസംഖ്യ കുറവായതിനാല്‍ എന്തിനും ഏതിനും തുരുതിന്റെ വെളിയില്‍ പോകണമായിരുന്നു. മീന്‍ പിടിച്ചു ഉപജീവനം നടത്തുന്നവരയിരുന്നു തുരുത്തുകാര്‍ ഏറെയും .

ഞങ്ങളുടെ തുരുത്തിലെ ഏറ്റവും ധനികരായിരുന്നു ഞങ്ങള്‍. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം പാലിനും പത്രത്തിനും എന്ന് വേണ്ട സകലമാന സാധനങ്ങള്‍കും മറുകരയെ ആശ്രയിക്കാതെ നിവര്തിയില്ലതിരുന്നതിനാല്‍ ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചും പഴയ പത്രങ്ങള്‍ വായിച്ചും കഴിഞ്ഞു പോന്നു. അതിനിടെയാണ് ഏഴാം ക്ലാസ്സ്‌ പാസ്സായതിനു പപ്പാ എനിക്കൊരു സൈക്കിള്‍ വാങ്ങി തന്നത്.

സൈക്കിള്‍ കിട്ടിയതിനാല്‍ ഞാന്‍ ഇപ്പോഴും അതുമായി പൊങ്ങച്ചം കാണിക്കാന്‍ ഞങ്ങളുടെ തുരുത്തിനു ചുറ്റും ചവിട്ടിക്കൊണ്ടിരുന്നു. സൈക്കിള്‍ ഉള്ളതിനാല്‍ വീട്ടില്‍ നിന്നും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ എനിക്ക് മടിയില്ലതായി. അങ്ങനെയാണ് വെളുപ്പിനെയെഴുന്നേറ്റു പാലും പത്രവും വാങ്ങാന്‍ പോകുന്ന ശീലം ഉണ്ടായത്. ആദ്യമാദ്യം ഞങ്ങളുടെ സ്വന്തം ആവശ്യതിനുല്ലതായിരുന്നു വാങ്ങിക്കൊണ്ടിരുന്നത് പക്ഷെ ദിവസംചെല്ലുംതോറും ആവശ്യക്കാരേരിവന്നു അങ്ങനെ ഞാന്‍ ഗ്രാമത്തിന്റെ സ്വന്തം പാല്‍-പത്ര എജെന്റ് ആയി. അത്യാവശ്യം ചില്ലറ സ്വയം ഉണ്ടാക്കാം എന്നതിനാല്‍ എനിക്കും അതില്‍ താല്പര്യമായിരുന്നു.

Leave a Comment