കിനാവ് (kinavu)

This story is part of the കിനാവ് series

    ട്രാൻസ്ഫറായി ജോലിക്ക് ജോയിൻ ചെയ്ത് ഒരു ലോഡ്ജിൽ തൽക്കാലം മുറിയെടൂത്ത് തങ്ങുന്ന സമയത്താണ് അപ്രതീക്ഷിതമായി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ എന്റെ പഴയ കോളേജ് മേറ്റ് വാഹിദിനെ കണ്ടത്.

    ഞാൻ തിരിഞ്ഞ് നോക്കിയതും വാഹിദ് എന്റെ തോളിൽ തട്ടി അൽഭുതം കൊണ്ട് രണ്ട് പേരും കൂറച്ച സമയം അങ്ങനെ നോക്കി നിന്ന്
    ഞാൻ ദാ ഇവിടേക്ക് ട്രാൻസ്ഫറായിട്ട് ഒരാഴ്ച്ചയായി ഹാ കൊള്ളാം എന്നിട്ടൊന്ന് വിളിക്കാഞ്ഞതെന്തേടാ ഹിമാറേ ?
    അതിന് നീ നാട്ടിലുണ്ടെനെനിക്കറിയണ്ടേ? എന്തൊക്കെയാ നിന്റെ വിശേഷം? നിന്റെ നിക്കാഹൊക്കെ destro?

    നിന്നെ അറിയിക്കാതെ എനിക്ക് നിക്കാപോ? പിന്നെ കഴിഞ്ഞൊരു നിക്കാഹ് തന്നെ ആകെ അവതാളത്തിലായി നിക്കല്ലേ?

    ഹേ അതെന്ത്?

    ഹാ നിനക്കറിയില്ല അതൊന്നും അല്ലേ? സൈനൂറെന്റെ നിക്കാഹിന് നിയ്യം വന്നതല്ലേ, നിക്കാഹ് കഴിഞ്ഞ് ഒരുമാസം തെക്യബേലൂം മൂന്നേ അളിയൻസ് സൗദിക്ക് പോയി. പിന്നെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആദ്യമെല്ലാം വിചാരിച്ചു ഒക്കെ നേരെയാവുന്ന, പിന്നെ പിന്നെ സൈനു വീട്ടിൽ വന്ന് നിൽപായി എന്ത് ചോദിച്ചാലും മിണ്ടില്ല. ആകെ അവൾക്കെന്താ പറ്റിയതെന്ന് ഒരു പിടിയുമില്ല. ഉമയടക്കം ഒരുപാട് പേരൊക്കെ സംസാരിച്ച് നോക്കി ഒരു ഫലവും കണ്ടില്ല. അവസാനം അവൾ അറുത്ത് മൂറിച്ച് പറഞ്ഞു. ഇനി ഞാൻ അങ്ങോട്ട് പോവില്ലെന്ന്. അളിയനാണെങ്കിൽ ഒന്നിലും ഇടപെടൂന്നുമില്ല. വെറുമൊരു ബഫൺ കണക്ക് അളിയന്റെ വാപ്പയും ഇക്കയും ഏട്ടത്തിയും പറയുന്നതാണ് മൂപ്പർക്ക് വേദവാക്യം അവസാനം ബന്ധം ഒഴിവാക്കി ഇപ്പോ രണ്ട് വർഷം കഴിഞ്ഞു. അതോടെ വാപ്പയും ഉമ്മയും ആകെ ബേജാറായി, പിനെ എന്റെ ഗൾഫിൽ പോക്ക് വേണ്ടെന്ന് വെച്ചു. നാട്ടുകാരുടെ ഇടയിൽ നിന്നും രക്ഷപെടാൻ വേണ്ടി അവിടെ നിന്നും വിറ്റുപെറുക്കി ഇങ്ങ് ദൂരേക്ക് പോന്നത്. എല്ലാം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി പണ്ടൊരിക്കൽ അവളെന്നെ തടഞ്ഞ് നിർത്തി ചോദിച്ചതിപ്പോഴും മറക്കാൻ വയ്യ.
    ഫസിക്കയ്ക്ക് എന്നെ കെട്ടിക്കൂടേ? ഞങ്ങൾ തമ്മിലത്ര അടുപ്പവും, ഒരുമിച്ച പാട്ടും ചിരിയും കളിയൂം, പിന്നെ സ്വാതന്ത്ര്യത്തോടെയുള്ള ഇടപെടലും എല്ലാം ഉണ്ടായിരുന്നു. അതൊരു പ്രണയമായിട്ടുന്നുവരെ തോന്നിയില്ല. അന്നതൊരു തമാശയായി മാത്രമേ തോന്നിയുള്ളൂ.
    പക്ഷെ അവൾ എന്നെ ഒരൂപാടിഷ്ടപ്പെട്ടിരുന്നെന്ന് പിന്നെ എനിക്ക് മനസ്സിലായി പക്ഷെ വഹിയറിഞ്ഞാൽ ഞങ്ങളുടെ ഫ്രൻഷിപ്പ് അതോർത്തപ്പോൾ പിന്നെ എല്ലാം മറക്കാൻ ശ്രമിച്ചു.

    കല്യാണമുറപ്പിച്ചപ്പോൾ അവൾ പിനെയുമെന്നെ പിടിച്ച് കൂലൂക്കിക്കൊണ്ട് ചോദിച്ചു. അപ്പോൾ ഫസിക്കയ്ക്കക്കെന്നെ ഇഷ്ടമില്ല അല്ലേ? വെറുതേ പറ്റിക്കാനായിരുന്നോ എന്നോടിത്ര അടുപ്പം കാട്ടിയത്?

    അയ്യോ സൈനു അത് നീ കരുതുന്നപോലൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. നീയതിനിപ്പോ പഠിക്കയല്ലേ? എനിക്കാണെങ്കിൽ ഇനി ഒരു ജോലിയെല്ലാം കിട്ടിയിട്ട് വേണ്ടേ?

    അപ്പോഴേക്കും. എന്നെ ആ കോന്തൻ കെട്ടിക്കൊണ്ട് പോകൂം നോക്കിക്കോ! വാപ്പയ്ക്ക് പെട്ടെന്ന് എന്റെ നിക്കാഹ് നടത്തണമെന്ന് നിർബന്ധം, പെണ്ണുങ്ങള് പഠിച്ചിട്ടെന്താ കാര്യമെന്നാണ് ചോദ്യം?

    അവൾ പറഞ്ഞതിന് അത്രയ്ക്കും ആഴത്തിലുള്ളൊരു അർത്ഥമുണ്ടെന്ന് മനസ്സിലായത് കല്യാണത്തിന്റെ തലേന്ന് രാത്രി സമ്മാനപ്പൊതിയുമായി ഞാൻ അവളെ കാണാൻ ചെന്നപ്പോൾ എല്ലാവരെയും ഒഴിവാക്കി ഒരഞ്ച് നിമിഷം എന്റെ മാറിൽ വീണ് പൊട്ടിക്കരഞ്ഞപ്പോളാണ്.

    ഒരുവിധത്തിൽ അവളെ സമാധാനിപ്പിച്ച് കണ്ണ് തുടച്ച് പൊതി കട്ടിലിൽ വെച്ച് ഞാൻ ഇറങ്ങി പോന്നതാണ്. പിന്നെ നിക്കാഹിന്റെന്ന് അവളിൽ നിന്നും ഒഴിഞ്ഞും മാറിയും കഴിഞ്ഞു എന്നിട്ടും ഒന്നുരണ്ട് തവണ അവളുടെ മിഴികളെന്റെ നേരെ കുരമ്പ് പോലെ വന്നു. അന്നേരം എനിക്കും വല്ലാതൊരു നഷ്ടബോധം തോന്നിയിരുന്നു

    നീയെന്താടാ ഓർക്കുന്നത്? വാഹിയെന്നെ പിടിച്ച് കുലുക്കിയപ്പോളാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.

    ഹാ എന്നിട്ട് നിങ്ങളിപ്പോൾ എവിടെയാ താമസിക്കുന്നത്? ഇവിടുന്നൊരൂ പതിമൂന്ന് കിലോമീറ്റർ ഉള്ളിലാണ്. വലിയ വീടാണ്. നല്ല സൗകര്യമുണ്ട്. നിന്റെ വാപ്പ ഇപ്പോഴും കുവൈറ്റിൽ തന്ന്യാണോ?

    ഊം അതെ, എനിക്ക് ഇവിടെ ഒരു ഇലക്ട്ടിക്കൽ ഏന്റ് ഇലക്ട്രോണിക്സ ഷോപ്പുണ്ട്. ഒരു വർഷമാകുന്നു.
    എങ്ങിനെയുണ്ട് ബിസിനസ്സ്?

    വലിയ കുഴപ്പമില്ല. തുടക്കമല്ലേ. പിന്നെ കോമ്പറ്റീഷനുണ്ട്. ആട്ടെ നിന്റെ വിശേഷം എന്താടാ? നീയെവിടെയാ താമസിക്കുന്നത്?
    ഒരു തല്ലിപ്പൊളി ലോഡ്ജില്ലേ ആ നേഴ്സ്സറിയുടെ സൈഡിലൂടെ തിരിയുന്നതിനടുത്ത്. , ഇത്രയും തല്ലിപ്പൊളി സ്ഥലമേ കിട്ടിയുള്ളൂ നിനക്ക്? ഹേയ്, അവിടുന്ന് മാറണം, ഞാനിവിടെ ആദ്യായിട്ടല്ലേ മറ്റൊരു സ്ഥലം കണ്ട് പിടിക്കണം.

    നീയിനി വേറെ വീടന്വേഷിക്കൊന്നു വേണ്ട, എന്റെ വീട്ടിലേക്ക് മാറാം. ഞാനമയോട് വിളിച്ച് പറയാം ഇപ്പോ തന്നെ.

    ഏയ് അതൊരു ബുദ്ധിമുട്ടാവില്ലേ വാഹി?

    എടാ നമ്മള് തമ്മിലങ്ങിനായിരുന്നില്ലല്ലോ പഠിക്കുന്ന കാലത്ത്? നീയെത്ര വട്ടം അന്ന് ഞങ്ങടെ വീട്ടില വന്ന് നിന്നിട്ടുണ്ട്, പട്ടും മട്ടൺ കറിയും ഒക്കെ മറന്നോ നീയ? നിന്റെ വീട്ടിൽ ഞാനും കൊറെ നിന്നിട്ടുണ്ട്.നിൻറൂമ്മയുടെ കോഴിബിരിയാണിയുടെ സ്വാദ് ഇപ്പോഴും ദാ നാവിലൂണ്ട്.ഉമ്മയ്ക്കക്കെങ്ങിനെ?

    സുഖമല്ലേ? ഊം പ്രായമാകുന്നതിന്റെ അസ്ക്യതകളൊക്കെയുണ്ട്.

    വേഗം നിക്കാഹ് കഴിച്ചൊരു മരോളെ കൂട്ടിനാക്കിക്കൊടുക്കെടാ നീ.

    നോക്കട്ടെ, മാസം കഴിയണം. ഹാ അതൊക്കെ നീ സൗകര്യം പോലെ ചെയ്യ്, തൽക്കാലം താമസം എന്റെ പൊരേൽക്ക് മാറ്റാം.
    എന്നാലും അതല്ല വാഹിദേ,

    എന്തല്ല. എൻറൂമാക്കൂ. സൈനുന്നും ഒന്നും അറിയാത്തത്തല്ലോ നിന്നെ? പിന്നെന്താ നിനക്കൊരൂ പ്രയാസം?

    നീയൊന്നും പറയണ്ട, ഞാൻ ഇപ്പോൾ തന്നെ ഉമ്മാനെ വിളിക്കാം. അവൻ അപ്പോൾ തന്നെ മൊബൈയിലിൽ നിന്നും വീട്ടിലേയ്ക്ക് വിളിച്ചു കാര്യങ്ങൾ സംസാരിച്ചു.

    ഫസീ, ഉമ്മയ്ക്ക് വളരെ സന്തോഷം. നീ ഇപ്പോ തന്നെ സാധനമെല്ലാം എടുത്തോ, ഞാൻ കാറ് കൊണ്ട് വരം
    എന്റെ കയ്യിൽ ബെക്കുണ്ട്.

    സാരല്യ സാധനമെല്ലാം എന്റെ വണ്ടിയിൽ വെച്ചിട്ട് നീ സാവധാനം പിറകെ. ബൈക്കില് വന്നോളൂ. അങ്ങിനെ ഞാൻ വാഹിദിന്റെ വീട്ടിലേക്ക് താമസം മാറ്റി വീടിന്റെ പടിക്കൽ എത്തിയപ്പോൾ ഹോണിന്റെ ശബ്ദം കേട്ട വാഹിദീൻറുമ്മ അയിഷ ഇറങ്ങി വന്നു.
    അസ്ലാമിലെക്കും വാ അലെക്കും അസ്താം ഉമ്മ ചിരിച്ചുകൊണ്ട് അടുത്ത് വന്ന് എന്റെ കൈ പിടിച്ചു. എന്താണുമ്മ വിശേഷങ്ങള്? സൂഖമല്ലേ?
    പടച്ചോന്റെ കൃപോണ്ടിങ്ങനെ പോണ് മോനെ, എന്നാലെന്റെ ഫസീ ഇതടുത്ത് വന്നിട്ട് ഒരു പരിചയോ, ഇല്ലാത്തപോലെ നടക്കാരൂന്നോ നീയ്യ്? നിന്റെ നിക്കാഹൊന്നായില്ലല്ലോ അല്ലേ?

    എന്നാലൂം പഠിപ്പും കോളേജുമൊക്കെ കഴിണേന്തപ്പിന്നെ വല്യ അടുപ്പല്യാണ്ടായി ഉമ്മ നിങ്ങളവനെ അകത്തേക്ക് വിളിച്ചേ, പൊറത്ത് നിർത്തി ചോദ്യം ചെയ്തത് മതി അയ്യോ, അതു നേരാ, ഫസീ നീ കേറി വാടാ.

    ഉമ്മ പോയി ഒരു ചായിട്ടേ. ഞാനിവനെ കൊണ്ടുപോയി മുറിയിലൊന്ന് സെറ്റാക്കട്ടെ. ഉമ്മ അടുക്കളയിൽ പോയപ്പോൾ വാഹി അടുത്ത് വന്നു നിനക്ക് വേറെ മൂറി വേണോ അതോ എന്റെ മൂറിയിൽ തന്നെ കൂടിയാൽ മതിയോ?

    എന്തായാലും എനിക്ക് കുഴപ്പമില്ല.

    ശരി, നീ വല്യ ബേങ്കോഫീസറല്ലേ. ഒരു സെപ്രേറ്റ് മൂറി തന്നെ തന്നേക്കാം, പിന്നെ നിനക്ക് എന്റെ മൂറിയിലായാലും കിടക്കാലോ അല്ലേ അളിയാ?

    മതിയെട, എനിക്കൊന്നുറങ്ങാനുള്ള സൗകര്യം മതി.

    ഹാ പിന്നേ ആ ലോഡ്ജിൽ കൊടുക്കുന്ന വാടക നീയെനിക്ക് തന്നേക്ക്, എന്റെ വട്ടച്ചിലവിനുള്ള പൈസ കിട്ടുമല്ലോ.

    ഹാ പിന്നെ അതങ്ങ് പള്ളീപ്പറഞ്ഞാൽ മതി ഞങ്ങൾ രണ്ടുപേരും ചിരിച്ചു. ഉമ്മ അപ്പോഴേക്കും ചായയും ആയി വന്നു
    എന്താ ഫ്സീ ഇവിടൊരു ബഹളം?

    ഉമ്മ ഇവൻ ദേ എന്നോട് വാടക ചോദിക്കുന്നു.

    ഉവ്വ

    ഇല്ലൂമാ ഞാൻ വെറുതേ തമാശയ്ക്ക് പറഞ്ഞതാണ്. കൊറേ നാളായിട്ട് ഒരൊച്ചയും എനക്കോ ഇല്ലായിരുന്നു. ഇന്നാണൊരു ശബ്ദം കേൾക്കുന്നത് ഫസീ.

    ഉമ്മ മൂഖം തുടച്ചുകൊണ്ട് പറഞ്ഞു.

    സൈനുവെന്ത്യേ ഉമ്മാ കണ്ടില്ലല്ലോ?

    ഒന്നും പറയണ്ട മോനേ, എപ്പോഴും മൂറിയടച്ചിട്ടിരിപ്പാണ്. എങ്ങിനെ നടന്നിരുന്ന പെണ്ണാണ്, എല്ലാം ഇമ്മടെ വിധിയാണ്
    ഞാനൊന്ന് പോയി വിളിച്ചാലോ?

    വിളിച്ച് നോക്ക്, ആരെന്ത് ചോദിച്ചാലും ഒരു മറുപടിയുമില്ല. അതോണ്ട് ഞങ്ങൾ ആരെയും കാണിക്കാറില്ല മോനൊന്ന് വിളിച്ച് നോക്ക് നിങ്ങളൊക്കെ വല്യ കൂട്ടായിരുന്നില്ലേ?

    എന്നാൽ ഞാനിറങ്ങട്ടെടാ ഫസീ, ഷോപ്പില് തെരക്കുള്ള സമയാണ്. നമൂക്ക് രാത്രി കാണാം, ബാക്കി അപ്പോ പറയാം. അവൻ വണ്ടിയെടൂത്ത് പോയി

    ഉമ്മ എന്നെ വിളിച്ച സൈനൂവിന്റെ മൂറിയുടെ വാതിൽക്കലേക്ക് കൊണ്ട് പോയി

    മോളേ, സൈനു ദാരാ വന്നേന്ന് നോക്കിയേ! ഒരെനക്കവുമില്ല. വീണ്ടും വീണ്ടും തട്ടിയപ്പോൾ അവൾ മെല്ലെ കതക്സ് തുറന്നു എന്നെ കണ്ടപ്പോൾ ഒരു നടുക്കം പോലെ, അവളുടെ കണ്ണുകളിൽ എന്തോ ഒരു ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. ഒന്ന് മന്ദഹസിക്കാൻ ശ്രമിച്ചുപോലെ തോന്നി
    മോളേ, ഫിസിക്ക് ഇവിടെ അടുത്ത് ബേങ്കിൽ ജോലി കിട്ടി ട്രാൻസ്ഫറായി വന്നതാ. ഹോട്ടലിലായിരുന്നു താമസം വാഹിദ് കണ്ടെത്തി കൂട്ടിക്കൊണ്ട് വന്നതാണിവിടേക്ക് എന്നെ ഒന്ന് മിഴിയൂയർത്തി നോക്കി എനിക്കവളുടെ ആ നോട്ടം താങ്ങാൻ ശേഷി ഉണ്ടായില്ല
    ഫസിക്കയ്ക്ക് സൂഖമല്ലേ? പതിഞ്ഞ ശബ്ദത്തിൽ വെറുതേ ഒരു ചോദ്യം.

    നിങ്ങള് സംസാരിച്ചിരിക്ക് ഞാനൊന്നടുക്കളേൽക്ക് ചെല്ലട്ടെ. ഉമ്മ പോയി

    സൈനു എന്തുപറ്റി മോളേ നിനക്ക്? നീയൊന്ന് പൂറത്തിറങ്ങി നടന്നാൽ കാറ്റെങ്കിലും കൊള്ളില്ലേ മനസ്സിനൊരയവ വരില്ലേ? എപ്പോഴും ഇങ്ങനെ അടച്ചിട്ട് മൂറിയിലിരുന്നാൽ എങ്ങിനെയാ ഒരു സ്വസ്ഥത കിട്ടുക? അവൾ വെറുതേ ഒനെന്നെ നോക്കി പിനെ മൂറിയുടെ ജനാലക്കമ്പിയിൽ പിടിച്ച് പൂറത്തേക്ക് കണ്ണും നട്ട് നിന്നു ഞാനവളുടെ അരികത്ത് ചെന്ന് ചുമലിൽ കൈ വെച്ചിട്ട് പറഞ്ഞു.
    ദേ ഇതൊന്നിനും ഒരു പരിഹാരമാവില്ല സൈനു നീയിപ്പോഴും ചെറുപ്പമാണ് വെറുതേ എന്തിനാ ജീവിതം ഇല്ലാതാക്കുന്നത്? ആരോടാണീ വാശി?

    ആർക്ക് വേണം എന്റെ ജീവിതമിനി? അല്ലെങ്കിലും ഇനിയെന്ത് ജീവിതം? എല്ലാം തീർന്നില്ലേ? എന്നാര് പറഞ്ഞു? നീയിങ്ങനെ ഒറ്റയ്ക്ക് മുറിയടച്ചിട്ടിരുന്നാൽ അതിന് പരിഹാരമാകുമോ? നീയാ പഴയ സൈനുവാകണം, എങ്കിലേ ഉമ്മയ്ക്കും വാപ്പയ്ക്കും. ഒരു സന്തോഷമുണ്ടാവൂ.
    എനിക്കതിനാവില്ല. ഫിസിക്ക വെറുതേ എന്തിനാ, അവൾ മുഖംതുടച്ച് തട്ടം വലിച്ച് തലയിലിട്ടു ഞാനവളുടെ താടി പിടിച്ച് പൊക്കി വിളിച്ചു.
    സൈനു. നീ കരൂത്തുന്നപോലെ അത്ര പ്രശ്നങ്ങളൊന്നും ഇല്ല. കഴിഞ്ഞതൊക്കെ മറന്നേക്ക്. പുതിയൊരു സൈനുവാകാൻ നിനക്ക് പറ്റും. നാളെ നമുക്ക് സംസാരിക്കാം. ഞാൻ തിരിച്ച് മുറിയിൽ നിന്നിറങ്ങാൻ നേരം അവളൊന്ന് തിരിഞ്ഞ് നോക്കി, ഒരു പൂഞ്ചിരി ചൂണ്ടുകളിൽ വിരിഞൊ എന്നൊരൂ സംശയം

    രാത്രി അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നപ്പോൾ അവളെക്കുടി വിളിക്കാൻ ഞാൻ ഉമ്മയോട് പറഞ്ഞു. അവൾ വരില്ല മോനേ, എന്നുമ്മ പറഞ്ഞപ്പോൾ ഞാൻ പോയി അവളെ വിളിച്ചു.

    സെന്നു. വാ ഊണ് കഴിക്കാം, എത്ര നാളായി നമ്മളന്നിച്ചിരൂന്ന് ഭക്ഷണം കഴിച്ചിട്ട്? ഇന്നൊരു ദിവസം വന്നിരിക്ക്, ഞാൻ ഉമയ്ക്ക് വാക്ക് കൊടൂത്തു.

    അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ വിഷണ്ണനായി തിരികെ വന്നിരുന്നു. വാഹിയെന്നെ നോക്കി ചിരിച്ചു. എനിക്ക് ചമ്മലായി ഞങ്ങൾ ഊണ് തുടങ്ങിയപ്പോഴേക്കും സൈനു കൈ കഴുകി വന്ന് ടേബിളിനരികിലെ കസേരയിലിരുന്നു. ഒരു നിമിഷം എല്ലാവരും ഒന്നുന്തം വിട്ടു.
    ഞാനവളെയൊന്ന് നോക്കി പൂഞ്ചിരിച്ചു. പിന്നെ അവൾ അവിടിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി ആഹാരം കഴിച്ചെല്ലാവരും എണീറ്റു കൈ കഴുകി ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ വാഹിയെന്റെ ചുമലിൽ തട്ടിയിട്ട് പറഞ്ഞു. അളിയാ നിന്നെ സമ്മതിച്ചിരിക്കുന്നു.

    അവൾ ഇത്ര നാളും ഇവിടെ വന്നിരുന്ന് ഭക്ഷണം കഴിക്കാറില്ല. ഉമ്മ നിർബന്ധിച്ച് അവിടെ കൊണ്ട് ചെന്ന് കഴിപ്പിക്കുകയായിരുന്നു പതിവ്.
    അപ്രതീക്ഷിതമായി സൈനു. അങ്ങോട്ട് കടന്നു വന്നു.

    സൈനു ഇതൊരു നല്ല പ്രോഗ്രാമാണ്, ഒന്ന് കണ്ട് നോക്കൂ. വന്ന് വന്നിപ്പോ പാട്ടിനോടൊന്നും താൽപര്യമില്ലാതായോ?

    ഈ പറയൂന്നാളൂം പാടിയിരുന്നതല്ലേ? ഇപ്പോ അതൊന്നും കേൾക്കുന്നില്ലല്ലോ? അതിന് കേൾക്കാൻ താൽപര്യമുള്ള ആരെങ്കിലും വേണ്ടേ?

    അത് കൊള്ളാ, കേൾക്കാനാളില്ലാഞ്ഞിട്ടാണോ പ്രയാസം, എങ്കിലെനിക്കൊന്ന് പാടി കേൾപ്പിക്കൂ? ഞാൻ പാടാ, പക്ഷെ സൈനു എനിക്കൊരു വാക്ക് തരണം.

    എന്ത്?

    അതൊക്കെ പറയാം, പക്ഷെ ആദ്യം എനിക്ക് വാക്ക് തരണം. ഫസിക്ക കാര്യം പറ. എങ്കിൽ വാ നമൂക്ക് പൂറത്തൊന്ന് നടക്കാം. അവൾ സംശയത്തോടെ എന്നെ പിൻതുടർന്നു.

    Thudarum

    ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക. കൂടുതൽ കഥകൾ വായിക്കാൻ ആയി kambimalayalamkathakal dot com സന്ദർശിക്കുക