എന്റെ പ്രണയ കഥ – ഭാഗം I

Author: jeevan

ഇതൊരു സംഭവ കഥ ആണ് .അത് കൊണ്ട് പേര് ശരിക്കും പറയുന്നില്ല.പ്രിയ വായനക്കാര് ക്ഷമിക്കുമല്ലോ………….

എന്റെ പേര് ജീവന് വയസ്സ് 29.ഇപ്പോള് മെഡിക്കല് റെപ് ആയി ജോലി ചെയ്യുന്നു.എന്റെ കോളേജ് പ്രണയകഥ ഞാന് നിങ്ങളോട് വിവരിക്കാം…എനിക്ക് ഒരു സ്നേഹിതന് ഉണ്ടായിരുന്നു സ്നേഹിതന് എന്ന് പറഞ്ഞാല് ആത്മാര്ത്ഥ സ്നേഹിതന് അല്ല എന്റെ ക്ലാസ്സ് മേറ്റ് ,പേര് സുനില് അവനു ഒരു പെണ്ണിനോട് കലശലായ പ്രേമം,പക്ഷെ ആ പെണ്ണിന് അവനോടു തീരെ ഇഷ്ടമില്ല..ഒടുവില് അവന്റെ ഹംസമാവാന് അവന് എന്നെ നിയോഗിച്ചു.അതിനു കാരണവും ഉണ്ട് .മലയാളം combined ക്ലാസ്സില് ഞാനും ആ പെണ്ണും (പേര് നിത്യ) ഒരുമിച്ചാണ് ,സുനില് സെക്കന്റ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു ,അപ്പോള് അവന്റെ പ്രണയം എങ്ങനെയെങ്കിലും അവളെ അറിയിച്ചു ശരിയാക്കി കൊടുക്കുക എന്നതായി എന്റെ ജോലി.അതിനു അവന് എനിക്ക് നല്ല ഒഫ്ഫെരും തന്നു….

ഇവരെ തമ്മില് അടുപ്പികണമെങ്കില് ആദ്യം ഞാന് നിത്യയോടു അടുക്കണം അതിനു വേണ്ടി മലയാളം ക്ലാസ്സില് ഞാന് ഒരു ഹീറോ കളിച്ചു.ചെറിയ ചെറിയ തമാശകള് പറയുമ്പോള് അവള് അത് കേട്ട് ചിരിക്കുമായിരുന്നു.അങ്ങനെ ഒരു വിധം ഞങ്ങള് അടുത്തു.അവളോട് കൂടുതല് ഇടപഴകാന് ആകെ ഉള്ള അവസരം ഈ ക്ലാസ്സ് മാത്രമായിരുന്നു.അത് കൊണ്ട് കൂടുതല് അടുക്കാനും സുനിലിനെ കുറിച്ച് നല്ലത് പറയാനും വേണ്ടി അവള് tuition പടിക്കുന്നിടത് എന്നെയും സുനില് അയച്ചു.അവന്റെ കയ്യില് നല്ല കാശ് ഉണ്ടല്ലോ,മാക്സിമം അത് മുതലാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.അവന്റെ ബൈക്കും അവന്റെ കാശും കൊണ്ട് ഞാന് ശരിക്കും സുഖിച്ചു.അങ്ങനെ അവന്റെ പ്രണയം വിജയിക്കാനായി പാവം ഞാന് tuition ഉം പോയി തുടങ്ങി.(നോക്കണേ എന്റെ ഒരു പാഡ്).

Leave a Comment