സീത തമ്പുരാട്ടിയുടെ കഥ

This story is part of the സീത തമ്പുരാട്ടിയുടെ കഥ series

    കൃഷ്ണ പക്ഷത്തിലെ ദ്വാദശിച്ചന്ദ്രൻ വിളർവെട്ടം വീശിയ മാനത്ത് ആരോ നിക്ഷേപിച്ച
    ദ്വാദശിപ്പണം അങ്ങിങ്ങായ നക്ഷത്രങ്ങൾ നിറഞ്ഞിരിക്കുന്നു. ആ നക്ഷത്രങ്ങൾക്കിടയിൽ തന്റെ അമ്മയും കാണില്ലേ..? അൽപം മുന്ന് ഇറങ്ങിപ്പോയ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ ഉത്തരം നൽകാൻ പാട് പെട്ടു. സീതാ ലക്ഷ്മി ഒരിക്കലും പതറിക്കൂടല്ലോ.അത്തരമൊരു ഇമേജല്ലേ തനിക്കുള്ളത്. “എന്തുകൊണ്ട് വിവാഹം കഴിച്ചില്ല?’

    “മുറച്ചെറുക്കൻ എന്തുകൊണ്ട് കയ്യൊഴിഞ്ഞു? “പാർട്ടി പ്രവർത്തനത്തിനിടക്ക് മൊട്ടിട്ടു ബന്ധം എന്ത് കൊണ്ട് തുടർന്നില്ല? “ഇപ്പോളെന്ത് തോന്നുന്നു.?

    മേഡത്തിന്റെ തന്നെ വരികൾ ഉദ്ധരിച്ചാൽ.