എന്റെ ചേട്ടന്റെ വാവ

This story is part of the എന്റെ ചേട്ടന്റെ വാവ series

    എല്ലാവർക്കും ഒരച്ഛനും അമ്മയും മാത്രം ഉണ്ടാവുന്ന സമയത്ത് എനിക്ക് മാത്രം രണ്ടച്ഛന്മാരും അമ്മമാരും ഉണ്ടായിരുന്നു . ഞങ്ങളുടെ അമ്മ ജാതക ദോഷം മൂലം വളരെ വൈകിയാണ് വിവാഹിതയായത് . അമ്മ ടീച്ചറായി ജോലി നോക്കിയിരുന്ന സ്കൂളിലെ ഒരു മാഷായിരുന്നു ഞങ്ങളുടെ അച്ഛൻ . അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു അത് അമ്മയുടെ വിവാഹത്തോടൊപ്പം തന്നെ അമ്മയുടെ അനുജത്തിയുടെ വിവാഹം കൂടി നടന്നു . പൊതുവെ സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു കുടുംബത്തിലേക്കായിരുന്നു. കുഞ്ഞമ്മയെ വിവാഹം ചെയ്തയച്ചത് . വിവാഹം നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പ് അമ്മ ശ്രീജിത്ത്  എന്ന് വിളിക്കുന്ന ഞങ്ങളുടെ മൂത്ത ജേഷ്ഠനെ പ്രസവിച്ചു . ചേട്ടന് മൂന്നു വയസ്സാകുന്നതിനു മുമ്പ് എന്റെ ചേച്ചി ശ്രീ  വിദ്യയും ജനിച്ചു . പക്ഷേ കുഞ്ഞമ്മക്ക് അപ്പോഴും കൂട്ടികളൊന്നും തന്നെ ആയില്ല . മൂന്നാമതായി ഞാൻ അമ്മയുടെ വയറ്റിൽ കയറി കൂടിയപ്പോൾ ആദ്യം അമ്മ അബോർഷൻ നടത്താൻ തീരുമാനിച്ചതാണ് . പക്ഷേ കുഞ്ഞമ്മയാണ് അമ്മയെ അതിൽ നിന്ന് പിൻ തിരിപ്പിച്ചത് .

    “ചേച്ചി പ്രസവിച്ച് എന്റെ കൈയിലേക്കിട്ട് തന്നാൽ മതി . ആണായാലും പെണ്ണായാലും ഞാൻ കൊണ്ടു പോയി പൊന്നു പോലെ നോക്കിക്കോളാം ‘ . കുഞ്ഞമ്മ അമ്മക്ക് ഉറപ്പ് കൊടൂത്തു . വിവാഹം കഴിഞ്ഞ് ആറു വർഷത്തോളമായിട്ടും പ്രസവിക്കാത്ത കുഞ്ഞമ്മക്ക് എവിടെ നിന്നെങ്കിലും କ୍ଷୟ୍ଯ കുഞ്ഞിനെ ദത്തെടുക്കാമെന്ന കുഞ്ഞച്ചന്റെ ആഗ്രഹത്തോടു  യോജിപ്പുണ്ടായിരുന്നില്ല .  കുഞ്ഞച്ചന്റെ അമ്മയും സഹോദരിമാരുമെല്ലാം ഒരു രണ്ടാം വിവാഹത്തിന് കുഞ്ഞച്ചനെ പ്രേരിപ്പിച്ച് വരികയായിരുന്നത്രേ.

    അങ്ങിനെ പ്രസവിച്ച് മൂന്നു മാസം കഴിഞ്ഞയുടനെ എന്നെ കുഞ്ഞമ്മ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി .കുഞ്ഞമ്മ എന്നെ കൊണ്ടു പോയതിൽ ഏറ്റവുമധികം വിഷമം ചേട്ടനായിരുന്നു . ഇടക്കിടക്ക് അമ്മയെ കാണിക്കാനായി എന്നെ കൊണ്ടു വരുന്ന കുഞ്ഞമ്മയെ ചേട്ടൻ വളരെയധികം വഴക്ക് പറഞ്ഞിരുന്നുവത്രേ . വിദ്യ ചേച്ചിയേക്കാൾ കാണാൻ ഭംഗിയുള്ള എന്നെ ചക്കര ബാവയെന്നാണ് ചേട്ടൻ വിളിച്ചിരുന്നത് . അങ്ങിനെ ചെറുപ്പത്തിൽ എന്നെ എല്ലാവരും ചക്കരയെന്നും വാവയെന്നുമൊക്കെയാണ് വിളിച്ചിരുന്നത് . എന്റെ പേർ ശ്രീജയെന്നാണെന്ന് സ്കൂളിൽ ചേർത്തപ്പോഴാണ് എനിക്ക് മനസ്സിലായത് തന്നെ .

    1 thought on “എന്റെ ചേട്ടന്റെ വാവ”

    1. ദയവ്ചെയ്ത് മടിയിലിരിക്കുന്ന സാഹചര്യങ്ങള്‍ കഥയില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

    Comments are closed.