വെള്ളിപ്പാത്രങ്ങൾ (Vellipaathrangal)

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വാതിലിൽ അല്ലി നിൽക്കുന്നു. അവളുടെ മുഖത്തെ വേവലാതി കണ്ടപ്പോൾ മനസിലായി അവളുടെ അമ്മയ്ക്ക് ഇന്ന് അസുഖം കൂടുതലായിട്ടുണ്ടാകും. വീട്ടിലേക്ക് നേരത്തേ പോകേണ്ടി വരും, അതിനാണ് താൻ ജോലി കഴിഞ്ഞെത്തുന്നതും കാത്തിരിക്കുന്നത്.

അല്ലിയാണ് അമ്മയെ ശുശ്രൂഷിക്കുന്നത്. കഴിഞ്ഞ 6 വർഷത്തോളമായി ആ പാവം അമ്മയെ ഒരു പരാതിയുമില്ലാതെ ശുശ്രൂഷിക്കുന്നു. രാവിലെ ഞാനും അച്ഛനും ജോലിക്ക് പോകാറാകുമ്പോഴേക്ക് അല്ലി എത്തും. വൈകീട്ട് 5 മണിക്കാണ് അവൾക്ക് പേകേണ്ടത്.

“അല്ലി എന്തു പറ്റി അമ്മക്ക്, അസുഖം കൂടുതലാണോ?”

“അതേ ചേച്ചി, അമ്മക്ക് സുഖമില്ല, ചേച്ചി എത്തിക്കഴിഞ്ഞ് ഇറങ്ങാമെന്ന് കരുതി.”