സ്വർഗത്തിലേക്കുള്ള വഴി (swargathilekkkulla vazhi )

This story is part of the സ്വർഗത്തിലേക്കുള്ള വഴി series

    അപ്പൂപ്പന്റെ വീട്ടിൽ നിന്നും അംബി അവന്റെ വീട്ടിലേക്ക് നടന്നു. കൊച്ചി രാജകുടുംബത്തിന്റെ നിരനിരയായി നീണ്ടു കിടക്കുന്ന കുതിരലായങ്ങളുടെ രണ്ട് അറ്റത്തായാണ് അപ്പൂപ്പന്റെയും അസ്ട്രോസിന്റെയും വീടുകൾ. അപ്പൂപ്പന്റെ കൂടെയാവുമ്പോൾ സ്കൂളുകഴിഞ്ഞാലുടനെ കുതിരകളുമായി കഴിയാം. അംബിക്ക് ഏറ്റവും ഇഷ്ടമുള്ള മൃഗം കൂത്തിയാണ്. തലമുറകളായി അവന്റെ കുടുംബം കൊച്ചി രാജാക്കന്മാരുടെ കുതിരക്കാരാണ്. അവന്റെ അപ്പൂപ്പനാണ് മുഖ്യകുതിരക്കാരൻ. അയാളുടെ താഴെ നൂറോളം ആൾക്കാർ പണിയെടുക്കുന്നുണ്ട്. അപ്പൂപ്പൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനം അംബിയുടെ കൊച്ചാപ്പനാണ്.

    അവന്റെ അപ്പന്നു കൂതിരകളിൽ വലിയ കമ്പം ഇല്ല. ആള് അളിയന്മാരുമായി ചേർന്ന് എരുമകച്ചവടമാണ്. ആ കച്ചവടത്തിൽ നിന്നും നല്ല കാശും ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ അപ്പൂപ്പന്നു അപ്പനെ ഇഷ്ടട്ടമല്ല. ഇഷ്ടമല്ലാതിരിക്കാൻ വേറൊരു കാരണം കൂടിയുണ്ടെന്ന് കൂതിരാലയത്തിലെ ഇട്ടികണ്ടപ്പൻ നായർ അമ്പ്രാസിനോടു പറഞ്ഞിട്ടുണ്ട്. അത് അപ്പൻ അമ്മയെ പ്രേമിച്ചു കല്ല്യാണംകഴിച്ചതുകൊണ്ടാണ്. ചട്ടക്കാരിയല്ലാത്ത അമ്മയെ അപ്പൻ കെട്ടുന്നത് അപ്പൂപ്പന് ഇഷ്ടമായിരുന്നില്ല.

    അംബിയുടെ അമ്മ കൊല്ലത്തു നിന്നും കൊച്ചിയിലേക്കു കൂടിയേറിയ സുറിയാനി കൂടുംബത്തിലെയാണ്. ഒരു വെള്ളജതന്നു നാട്ടുകാരിയിൽ പിറന്നതാണു അവന്റെ അമ്മ നോസ-അതുകൊണ്ടു അവരെ വെള്ളറോസ എന്നു നാട്ടുകാർ വിളിച്ചു. അറ്റോസിനെ വെള്ളഅസ്രോസെന്നും. ആ പരിസരത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ നോസയായിരൂന്നു. വെളുത്ത നിറം മാത്രമല്ല ഒത്ത ശരീരവും പൂച്ചകണ്ണും നീണ്ട കറുത്ത മൂടിയുമായിരുന്നു അവർക്കു