ഒറ്റ വെടിക്കു രണ്ടു പക്ഷി (otta vedikku randu pakshi)

This story is part of the ഒറ്റ വെടിക്കു രണ്ടു പക്ഷി series

    കഴിഞ്ഞ പ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു. ഗോപു, നിനക്കു ഞങ്ങൾ ഒരു പെണ്ണിനെ കണ്ടു വച്ചിട്ടുണ്ടു. ലീവു് കഴിഞ്ഞു പോവുന്നതിനു മുമ്പു് ഒന്നു. ചെന്നു നോക്കു. ഇഷ്ടപ്പെട്ടാൽ അടുത്ത തവണ ലീവിൽ വരുമ്പോൾ കല്യാണം നടത്താം.
    എനിക്കു് അതിൽ വലിയ താൽപ്പര്യം ഒന്നും തോന്നിയില്ലെങ്കിലും വീട്ടിൽ ഉള്ളവർ എല്ലാവരും നിർബന്ധിച്ചപ്പോൾ വിചാരിച്ചു. ഒന്നു ചെന്നു കണ്ടു നോക്കാം, ഇഷ്ടപ്പെട്ടാൽ കെട്ടാം..ഇല്ലെങ്കിൽ വേണ്ട.

    ഒന്നാമതു വയസ്സ് 26 ആയത്തെയുള്ള. ഇത്ര ചെറുപ്പത്തിൽ തന്നെ പെണ്ണ് കെട്ടി ഉള്ള സ്വതന്ത്ര്യം കളയണൊ? പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ എല്ലാറ്റിനും ഒരു നിയന്ത്രണം വരും. ഇപ്പോഴാണെങ്കിൽ ഒരു പ്രശ്നവുമില്ല്യ.. തോന്നുമ്പോൾ വീട്ടിൽ നിന്നു പോവം, തോന്നുമ്പോൾ വരാം. എന്തു വേണമെങ്കിലും ചെയ്യാം, ആരും ചോദിക്കാനില്ല്യ

    ആഹ്, ചെന്നു നോക്കാം. പെണ്ണിനെ ഇഷ്ടപ്പെട്ടാൽ എസ് എന്നു പറയാം.