ഓർമ്മകൾ ഭാഗം – 8 (ormakal bhagam - 8)

This story is part of the ഓർമ്മകൾ series

    ഞങ്ങൾ അടുക്കളയിലേക്കു ചെന്നപ്പോൾ ചേടത്തി പാചകം ഒക്കെ കഴിഞ്ഞ് കഴിക്കാനുള്ള പാത്രങ്ങൾ എടുത്തു വെക്കുന്നു. ഞങ്ങളും കൂടി സഹായിക്കാൻ ഞാനും രാജിമോളും പ്ലേറ്റുകളും ഗ്ലാസൂം വെള്ളവുമൊക്കെ മേശപ്പുറത്തു വെച്ചു വന്നപ്പൊഴേക്കും ചേടത്തി കറികളെല്ലാം ചെറിയ പാത്രങ്ങളിലേക്ക് വിളമ്പി കഴിഞ്ഞിരുന്നു. ഞാൻ പറഞ്ഞു. ഹായ്. ചെറിയൊരു സദ്യ വട്ടം തന്നെയുണ്ടല്ലോ.

    ഇതൊക്കെ പെട്ടെന്നുണ്ടാക്കിയതു കൊണ്ട് രുചിയൊന്നും കാണില്ലടാ. അത് ചേടത്തി വെറുതെ പറയുന്നതാണു രാജി മോളേ ചേടത്തിയുടെ കൈകൊണ്ട് തന്ന പച്ച വെള്ളം കുടിക്കൻ പോലും നല്ല രുചിയാ … അതെനിക്കറിയാം എട്ടാ, അമ്മ എപ്പഴും പറയും ചേടത്തിയുടെ കൈപ്പുണ്യത്തെ പറ്റി. എന്നെ അങ്ങിനെ മേലോട്ട് പൊക്കികൊണ്ടു പോവല്ലേ മക്കളേ. വാ, നമൂക്ക് കഴിക്കാം. ഞാനും രാജിമോളും അടുത്തടുത്തായി ഇരുന്നു. ചേടത്തി എല്ലാവർക്കും ചോറു വിളമ്പി, ഇടക്ക് ചേടത്തി എന്തോ എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ രാജി മോൾക്ക് ഒരു ചോറുരുള വായിൽ വെച്ചു കൊടുത്തു അവൾ എന്റെ കൈ പിടിച്ച് വിരലുകൾ ന്നുണഞ്ഞു. പിനെ അവൾ എനിക്കും. ഒരു ഉരുള് വായിൽ വെച്ചു തന്നു അപ്പോഴേക്കു ചേടത്തി വന്നു. നിങ്ങളെന്താ ഭക്ഷണവും മൂന്നിൽ വെച്ച് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയാണോ. ഏയ് അല്ല.

    എന്താ രാജിമോളേ കഴിക്കാത്ത് കറികളൊന്നും ഇഷ്ടമായില്ലേ. കറികളൊക്കെ നന്നായിട്ടുണ്ട് ചേടത്തി. ഹരിക്കുട്ടാ മോൾക്ക് ഇത്തിരി ചോറും കൂടി ഇട്ടുകൊടൂത്തേ. അയ്യോ എനിക്കു മതി. അതൊന്നും പറ്റില്ല. എനിക്കു മതിയായി ചേടത്തി. എന്നാൽ ഏട്ടന്നു വേണ്ടി ഇത്തിരികൂടി.ഞാൻ ഒരു തവി ചോറു കൂടെ രാജിമോൾക്ക് ഇട്ടു കൊടുത്തു. ഇന്നെന്തേ ചെറിയമ്മ വന്നില്ലല്ലോ ചേടത്തീ, ചിലപ്പോൾ മരുമകൻ വന്നിട്ടുണ്ടാവും അവർക്ക് ഭക്ഷണം ഒക്കെ കൊടൂത്തതിനു ശേഷം വരും. ഞങ്ങളുടെ രണ്ടു വീട് അപ്പുറഞ്ഞുള്ള അടുത്ത ബന്ധത്തിലുള്ള ഒരു ചെറിയമ്മ ചേടത്തിക്കു കൂട്ടു കിടക്കാൻ വരും ചേടത്തിയും ചെറിയമ്മയും കൂടി താഴത്തെ മുരിയിൽ കിടക്കും ഞാൻ തട്ടിൻപുറത്തുള്ള എന്റെ മുറിയിലുമാണു കിടക്കുക സാധാരണ ചെറിയമ്മ നേരം ഇരുട്ടുന്നതിനു മുൻപ് വരാറുണ്ട്.