ട്വിൻസ് – 47 (Twins - 47)

This story is part of the ട്വിൻസ് series

    മീന അങ്ങനെ സച്ചുവിനെ കാത്ത് ഇരിക്കുകയാണ്. അപ്പോഴാണ് മഴ പെയ്തു തുടങ്ങിയത്. കുറച്ചു കഴിഞ്ഞതും ബൈക്ക് വന്നു നിൽക്കുന്ന സൗണ്ട് കേട്ട് അവൾ ചെന്ന് നോക്കി. സച്ചു ആകെ നനഞ്ഞു വന്നേക്കുന്നു. അവൻ വേഗം അകത്തേക്ക് കയറി.

    മീന: ശ്ശോ… എൻ്റെ ചെക്കാ നിനക്ക് മഴ മാറുന്ന വരെ വല്ലോടത്തും കേറി നിൽക്കായിരുന്നില്ലേ. അതും ഹെൽമെറ്റ്‌ വെക്കാണ്ട് വന്നേക്കാ.

    സച്ചു: ഞാൻ ഇവിടെ എത്താറായപ്പോളാണ് മഴ തുടങ്ങിയത്.