മാമന്റെ ചക്കര (mamante chakkara)

This story is part of the മാമന്റെ ചക്കര series

    മാമന്റെ (അമ്മയുടെ ഇളയ സഹോദരൻ) വരവും കാത്ത് സുനിത ഉമ്മറത്തിരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറോളമായി. ഹരി (മാമന്റെ പേര്), 30 വയസ്സ്, കാണാൻ തരക്കേടില്ലാത്ത ഒരു ഒത്ത പുരുഷൻ, അവിവാഹിതൻ. അമ്മ തിരക്കിട്ട് കല്യാണം നോക്കുന്നുണ്ട്. ആരെയും ഇതുവരെ ഇഷ്ടമായില്ല അമ്മക്ക്. എറണാകുളത്ത് ഒരു വലിയ കമ്പനിയിൽ മാനേജരാണ്. അമ്മുമ്മയും അപ്പൂപ്പനും മരിച്ചതിനു ശേഷം മാമൻ അവധിക്ക് ഞങ്ങളുടെ വീട്ടിലാണ് തങ്ങാറ്. ചേച്ചിയും അനിയനും തമ്മിൽ വലിയ ഒട്ടലാ. എന്നോട് വലിയ സ്നേഹമാ മാമന്. പി. ജി. – യ്ക്ക് മാമന്റെ കൂടെ നിറുത്തി പഠിപ്പിക്കാമെന്ന് അമ്മ വാക്കു തന്നിട്ടുണ്ട്. എനിക്ക് എറണാകുളത്തുള്ള ഒരു വിമൺസ് കോളേജിൽ എം. എ. – യ്ക്ക് അഡ്മിഷൻ തരപ്പെടുത്തിയിട്ടുണ്ട് മാമൻ, ഈ പ്രാവശ്യം മാമൻ തിരികെ പോകുമ്പോൾ ഞാനും അങ്ങോട്ട് പോകും.

     

    മാമന്റെ കാറിന്റെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. “അമ്മേ, ദേ മാമൻ വന്നു.’ വിളിച്ച് പറഞ്ഞുകൊണ്ട് ഞാൻ നിറുത്തിയ കാറിനരികിലേയ്ക്ക് ഓടി. ബാഗ് എന്റെ കൈയ്യിൽ തന്നുകൊണ്ട് മാമൻ എന്നെ കെട്ടിപ്പിടിച്ചു. സ്നേഹത്തോടെ എന്റെ നിറുകയിൽ മുത്തമിട്ടു. അപ്പോളേയ്ക്കും അമ്മ കൈ സാരിത്തുമ്പിൽ തുടച്ചു കൊണ്ട് സിറ്റൗട്ടിൽ എത്തി. ഞാൻ ബാഗുമായി മുകളിലെ മാമന്റെ സ്ഥിരം മുറിയിലേയ്ക്ക് പോയി. അമ്മയും അച്ഛനുമായുള്ള കുശലാന്വേഷണങ്ങൾക്ക് ശേഷം മാമൻ മുറിയിലേയ്ക്ക് കേറി വന്നു.