മകൾ ഗർഭിണി, അമ്മായിയമ്മ ഹാപ്പി! (Makal Garbhini Ammayiyamma Happy)

മരുമകളായി ശാലിനി വീട്ടിലേക്കു വലതു കാൽ വെച്ച് കയറി വന്നപ്പോൾ ശേഖര പിള്ളക്കും ശ്രീദേവിക്കും വളരെ സന്തോഷമായിരുന്നു. പേര് പോലെ തന്നെ ശാലീനതയും അത് പോലെ തന്നെ സ്വഭാവവും.

സിറ്റിയിൽ റേഷൻ കട നടത്തുന്ന മകൻ രവിക്ക് പെണ്ണ് നോക്കി ദല്ലാൾ കുട്ടപ്പൻ അലഞ്ഞിട്ടു ഒത്തു വന്ന ആലോചന ആയിരുന്നു ശാലിനിയുടേത്.

പത്താം ക്ലാസ്സ് ഉള്ള രവിയെ കല്യാണം കഴിച്ചു വന്ന ശാലിനിക്ക് ഡിഗ്രിക്കാരിയാന്നുള്ള ഒരു ഭാവവും ഇല്ലായിരുന്നു.

അവൾ വന്നപ്പോൾ ശ്രീദേവിക്ക്‌ അടുക്കള പണിയിൽ കൂട്ടായി. നടുവ് വേദന ഉണ്ടായിരുന്ന ശ്രീദേവിക്ക്‌ ഇപ്പോൾ അത് നല്ല പോലെ കുറവുണ്ട്.