ഇത് സ്വപ്നമോ യാഥാർത്ഥ്യമോ? (Ith Swapnamo Yatharthyamo?)

This story is part of the ഇത് സ്വപ്നമോ യാഥാർത്ഥ്യമോ നോവൽ series

    ശ്വാസം മുട്ടി രണ്ട് ചുമ ചുമച്ച് പതുക്കെ കണ്ണ് തുറന്നപ്പോൾ കണ്ടത് മേലെ നീലാകാശം ആണ്.

    ബോധം തെളിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് ഞാൻ അവസാനം എന്റെ ഫാമിലി ആയിട്ട് പോയ ഷിപ് ക്രൂയിസിന്റെ കാര്യം ആണ്. രാത്രി ആയപ്പോൾ കിടന്നു ഉറങ്ങിയ ഓർമ്മ ഉണ്ട്. പിന്നെ കണ്ണ് തുറന്ന് ചുറ്റും നോക്കിയപ്പോൾ കണ്ട കാഴ്ച ആരും ഇല്ലാത്ത ഒരു ഐലൻഡിൽ മലർന്ന് കിടക്കുവാണ്!

    ഞാൻ പതുക്കെ തല പൊക്കി ചുറ്റും നോക്കി. ആരെയും കാണാൻ ഇല്ല.