ഇരട്ടകളുടെ സൗഭാഗ്യം (irattakalude soubhagyam)

This story is part of the ഇരട്ടകളുടെ സൗഭാഗ്യം series

    പുലരിയുടെ ചെറുവെട്ടം അകലെയല്ലാതെ വീണു തുടങ്ങിയിരിക്കുന്നു. രാത്രിയിൽപെയൊഴിഞ്ഞ മഴയുടെ ചെറുകണങ്ങളുടെ ഈർപ്പം നിറഞ്ഞ തണുത്ത കാറ്റ തുറന്നിട്ട ജാലകങ്ങളിലൂടെ അലോരസപെടുത്തി കൊണ്ടിരിക്കുന്നുവെങ്കിലും ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന മേനോൻ അതിൽനിന്നുണരാനേ തോന്നിയില്ല ഇടയ്ക്കക്കപ്പോഴോ ഒന്നുണർന്നതാണ്. പക്ഷേ തീവണ്ടിയുടെ കുതിപ്പിലുയരുന്ന താരാട്ടിൽ ഈർപ്പം നിറഞ്ഞ കാറ്റിന്റെ കൈകളിൽ മടിപിടിച്ചു മയങ്ങുവാനാണ് ആർക്കായാലും തോന്നിപോകുക,

    ഹോ, എന്തൊക്കെയാണ് താൻ ആലോചിച്ച് കൂട്ടിയത്. തന്റെ ജീവിതം, തന്റെ കുടുംബം. പപ്പ, മമ്മി. തന്റെ പ്രിയപ്പെട്ട വിജയ്തു. കമല. യമുന, കാവേരി. ഇപ്പോൾ കാർത്തികയിൽ എത്തി നിൽക്കുന്ന തന്റെ നാൽപ്പത്തഞ്ച് വർഷത്തെ ജീവിതം, കടന്ന പോയ വഴികളിലെല്ലാം ഫ്രാൻറസിയെ വെല്ലുന്ന യാഥാർത്ഥ്യം.!

    പപ്പയും മമ്മിയും പ്രായവ്യത്യാസം നോക്കാതെ പ്രേമിച്ച കല്യാണം കഴിച്ചവരായിരുന്നു. ഞങ്ങൾ ജനിക്കുമ്പോൾ പപ്പയ്ക്കു 32 വയസ്സായിരുന്നുവെങ്കിൽ മമ്മിക്ക് 19 വയസ്സ ആകുന്നതേയുള്ളായിരുന്നുവത്രേ. ഞങ്ങളെന്നു വെച്ചാൽ ഞാനും വിജയും; ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്നുവീണ ഞങ്ങളെ കൊഞ്ചിക്കാനും ലാളിക്കാനും പപ്പയും മമ്മിയുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. പ്രേമവിവാഹത്തോടെ ഇരുവരുടെയും വീട്ടുക്കാർ പൂർണ്ണമായും അകന്നിരുന്നു. പപ്പയ്ക്ക് നല്ല ഒരു ജോലിയും അത്യാവശ്യം മറ്റചില്ലറ ബിസിനസ്സുകളുമുണ്ടായിരുന്നു. ഞങ്ങൾക്ക് പതിനൊന്ന് വയസ്സാകുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഞങ്ങൾക്ക് അതേപറ്റിയൊന്നും അറിയില്ലാതിരുന്നിരിക്കണം. പിന്നെ പപ്പയെ മിക്ക ദിവസവും കുടിച്ച ലക്കില്ലാതെയേ കണ്ടിട്ടുള്ളൂ. മമ്മിയുടെ കരഞ്ഞ് വീർത്ത മുഖവും,  എന്നും അടിയും ഉപദ്രവങ്ങളുമൊക്കെ തുടങ്ങി, പപ്പ കുടിച്ച് വന്നാൽ പിന്നെ ബെൽറ്റ ഊരി അടി തുടങ്ങും, മമ്മി മാത്രമേ രക്ഷകയായുള്ള, പക്ഷേ പപ്പ ഒരിക്കലും മമ്മിയെ കാരണമില്ലാതെ ഉപദ്രവിക്കാറുമില്ലായിരുന്നു. പപ്പയുടെ ഈ മനം മാറ്റം ഞങ്ങളുടെ ജീവിതത്തെയും പഠനത്തെയുമൊക്കെ ബാധിച്ചു. എനിക്ക് വിജയും അവനു ഞാനും മാത്രമായി ഒതുങ്ങികൂടിയ വല്ലാത്ത ഒരു കാലം.