ഗ്രാമത്തിലെ ആദ്യ ഡോക്ടർ (gramathile aadya doctor)

“അാ ഇനിയവിടെ ടിക്കറ്റ് എടുക്കാനുള്ളത്.? രണ്ട് പേരും കൂടി ടിക്കറ്റ് എടുക്കാനുണ്ടല്ലോ..? ചേട്ടാ കൂറച്ച് മുന്നോട്ട് നീങ്ങിയെ..“ ഞാൻ ഞെട്ടി എഴുന്നേറ്റു. ഇവനൊക്കെ എവിടുനെട്.സമാധാനത്തോടെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലന്ന് വെച്ചാൽ. ഞാൻ ഒന്ന് നിവർന്നിരുന്ന ബസ്സിനകത്ത് ചുറ്റും ഒന്ന് കണ്ണോടിച്ചു. അതികം തിരക്കൊന്നുമില്ലല്ലോ! പിന്നെന്തിനാ ഈ നാറി കിടന്നിങ്ങനെ തൊള്ള തുറക്കുന്നത്, ശല്യം. വെളിയിൽ ഇരുട്ട് പരന്നിരുന്നത് കൊണ്ട് പുറം കാഴച്ചുകൾക്ക് ഒരു രസവുമില്ല. ഞാൻ സമയം നോക്കി.ഹോ ഇനിയും രണ്ട് രണ്ടര മണിക്കുർ ഈ മാരണത്തിൽ ഇരിക്കണമല്ലോ എന്റെ ദൈവമേ…ഞാൻ അരയൊക്കെയോ പരാകി കൊണ്ട് വീണ്ടും മടിയിൽ വെച്ചിരുന്ന ബാഗിലേക്ക് തല ചായിച്ചു.

എന്റെ യാത്ര തുടരട്ടെ.അതിനിടയിൽ നമൂക്കൊന്ന് പരിചയപ്പെടാം..എന്റെ നാട്  മലബാറിലെ ചെമ്മനം എന്ന ഒരു ചെറിയ ഗ്രാമം (കൂഗ്രാമം) ആണ്. നാഗരികതയുടെ ഒരംശം പോലും തൊട്ട് തീണ്ടീട്ടില്ലത്ത് ഒരു കൊച്ച് ഗ്രാമം. കൊച്ച് ഗ്രാമം എന്ന് പറഞ്ഞ് ഞങ്ങൾ ചെമ്മനക്കാരെ അങ്ങനെ അങ്ങ് കൊച്ചാക്കണ്ട. കയ്യെത്താ  ദൂരത്ത് പരന്ന് കിടക്കുന്ന നെൽ പാടങ്ങളും, മാവിൻ തോട്ടങ്ങളും, കൈത കാടും, അങ്ങനെ ചെമ്മനത്ത് വിളയാത്തതായിട്ട് ഒന്നും ഇല്ല എന്ന് തന്നെ പറയാം. ചെമ്മനത്ത് വിളയാത്തതും കാണാൻ പറ്റാത്തതും ആയ കുറെ ഉണ്ട്. ചതി, വഞ്ചന, കള്ളത്തരം, അടി പിടി, മോഷണം.അങ്ങനെ ഒന്നും നിങ്ങൾക്ക് ചെമ്മനത്ത് കാണാൻ കഴിയില്ല. അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് വലുതാകാൻ ചെമ്മനത്ത്കാർ സമ്മതിക്കില്ല. അത് കൊണ്ട് ചെമ്മനത്ത് പോലീസ് സ്റ്റേഷനുമില്ല. കേരളത്തെ കർഷകർ മുഴുവൻ ആത്മഹത്യ ചെയ്യുന്ന സമയത്ത് ചെമ്മനത്ത്കാർ നൂറ് മേനി വിളവെടുക്കുകയായിരൂന്നു. അതിന്റെ കാരണം ചെമെനത്ത്കാരുടെ ഒത്തൊരുമയുള്ള മനസും, കൃഷിയൊടുള്ള സമീപനവും ആണ്.

ചെമ്മനത്ത് ആകെയുള്ളത് ഒരു ഹൈപ്പർ മാർക്കറ്റ് ആണ്. അതും നമ്മുടെ ചന്തു പണിക്കർ വക പണിക്കരുടെ ഹൈപ്പർ മാർക്കറ്റിൽ ഒരു വിധമെല്ലാ സാധങ്ങളും കിട്ടും. പിന്നുള്ളത് ബാലേട്ടന്റെ തയ്യൽ കട – പുള്ളിയാണ് ചെമ്മനത്ത്കാരുടെ ട്രെന്റ് മേക്കറും, ട്രെൻ ഒസറ്റും. ഇനി പരിചയപെടാനുള്ളത് നമ്മുടെ ഹൈദരിക്കായുടെ ചായ പീഠികയാണ്. ഇവിടാണ് നമ്മുടെ ചെമ്മനത്ത്കാരുടെ പഞ്ചായത്തും രാഷ്ട്രിയവും, അമ്പല കമ്മറ്റിയും, എല്ലാം. പിന്നുള്ളതു ഒരു സ്കൂളും, അമ്പലവും ആണ്. ചെമ്മനത്ത് പ്രകടമായ ഒരു പ്രത്യേകത ഉണ്ട്. ചെമ്മനത്ത് ആൺ പെൺ അനുപാതം 1:6 ആണ്. അതായത് ഒരാണിന് 6 പെണ്ണുങ്ങൾ അല്ലെങ്കിൽ 6 പെണ്ണുങ്ങൾക്ക് ഒരാണ്. അതു കൊണ്ട് ആണുങ്ങൾക്ക് ചെമ്മനത്ത് നല്ല ഡിമാൻ ആണ്. ഇങ്ങനെ ആകാൻ കാരണം, ചെമ്മനത്ത്കാർ പുറത്ത് നിന്നും ബന്ധങ്ങൾ സ്വീകരിക്കില്ല.

അതാണ് അവരുടെ വിജയവും. ചെമ്മനത്ത്കാർ വളരെ സമ്പന്നമാണ്, ചെലവാക്കാൻ ഒന്നുമില്ല. അതു കൊണ്ട് എല്ലാം കൂമിഞ്ഞ് കൂടി കിടക്കുന്നു. അതിനാൽ ഇവിടെ വലുതായി പാവപ്പെട്ടവൻ പണക്കാരൻ എന്ന വലുപ്പു ചെറുപ്പമില്ല. ഇതാണ് എന്റെ സുന്ദര ഗ്രാമം ‘ചെമ്മനം’, (കഥാപാത്രങ്ങളെ പിന്നെ കഥയുടെ ഒഴുക്കനുസരിച്ച വിശദമായി പരിചയപ്പെടാം).