എൻ്റെ റിയ ചേച്ചി (Ente Riya Chechi)

ക്ളാസിൽ മൊബൈലിന് നിയന്ത്രണം ഉള്ളതിനാൽ ഫോൺ ഹോസ്റ്റലിൽ വച്ചിട്ടേ മിക്കപ്പോഴും ഞാൻ ക്ളാസിൽ പോകാറുള്ളൂ. കൂടാതെ ഫൈനൽ ഇയർ ആയതിൽ പിന്നെ റൂമിൽ എത്തിയാലും ഫോണിൽ കളിക്കാൻ സമയവും കിട്ടാറില്ല.

റൂമിൽ എത്തിയാൽ അത്യാവശ്യം ആരെങ്കിലും വിളിച്ചിരുന്നോ എന്ന് ചെക്ക് ചെയ്യുകയല്ലാതെ വേറെ കാര്യമായി ആരോടും ലൂസ് ടോക്ക്സിനും പോകാറില്ല.

മൂന്നു നാല് ദിവസം കൂടുമ്പോൾ അമ്മയും ചേച്ചിയുമായി ഒരു വീഡിയോ കോൾ, അതു മാത്രമാണ് കഴിഞ്ഞ ആറുമാസമായി വീടുമായിട്ടുള്ള ബന്ധം. എക്സാമുകൾ എല്ലാം അത്യാവശ്യം നന്നായിത്തന്നെ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞു. പ്റൊജക്ട് വർക്കും വൈവയും കൂടി കഴിഞ്ഞാൽ നെക്സ്റ്റ് വീക്ക് നാട്ടിലേക്ക് മടങ്ങാം.

ലാസ്റ്റ് വീക്ക് ആയതിനാൽ പതിവ് പോലെ ഗ്രൂപ്പ് വർക്കിനു ശേഷം കുറച്ച് വൈകിയാണ് ഹോസ്റ്റലിൽ എത്തിയത്. കോൾ ഹിസ്റ്ററിയിൽ പതിവില്ലാതെ ചേച്ചിയുടെ രണ്ട് മിസ് കോൾ കണ്ടു.