എന്റെ പൊന്നുമോൾ (ente ponnumol)

ഞാൻ തമ്പി, രാജൻ തമ്പി. വയസ്സ് 50. താമസം ചികമശ്ശൂർ ജില്ലയിൽ. ഇനി കാര്യത്തിലേക്ക് കടക്കാം. രണ്ട് വർഷം നമ്മൾ പിന്നിലേക്കു പോകേണ്ടിയിരി ക്കുന്നു.വളരെ സന്തോഷമായി ത്രിശ്ശൂരിൽ കഴിഞ്ഞിരുന്ന കാലമായിരുന്നു അത് . ഞാനും എന്റെ ഭാര്യ രാജിയും കൂടി ഒരു ചെറിയ ലോകപര്യടന ത്തിനു തയ്യാർ എടുക്കുന്ന കാലം. ഏക മകൾ ബീനയെ വിവാഹം കഴിപ്പിച്ച ഭർത്താവിനൊപ്പം ചികമഗ്ലൂർക്ക് അയച്ചതോടെ ഞാൻ എന്റെ ബിസിനസ്സ ഒക്കെ നിർത്തി സ്വസ്റ്റം ആയിരിക്കാൻ തീരുമാനിച്ചു. തലമുറകൾ കഴിയാ നുള്ള വക അപ്പനപ്പൂപ്പന്മാരായിട്ട ഉണ്ടാക്കിയിട്ടിട്ടുണ്ട്. ആകെ ഈ കണ്ട സ്വത്തുക്കൾക്ക് അവകാശിയായി ഉള്ളത് ഞങ്ങളുടെ ഏക മകൾ ബീനയും. പിന്നെ വെറുതെ എന്തിനു കിടന്നു പെടാപാടു പെടണം. അങ്ങനെയാണ് ലോകപര്യടനം എന്ന പൂതി കയറിയതു.

യാത്രക്കുള്ള ഒരുക്കങ്ങൾ ഒരുമാതിരി പൂർത്തിയാക്കി വന്നപ്പോഴാണ് പെട്ടന്ന് അതു സംഭവിച്ചത്. ഒരു നെഞ്ചുവേദന ഒരു തലക്കറക്കം, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞു.എന്റെ രാജി എന്നോട് ഒന്നും പറയാ തെ ഒന്നും ഉരിയാടാതെ എന്നെ ഒറ്റക്കാക്കി ഈ ലോകത്തോട് യാത്ര പറഞ്റു. അവളുടെ വേർപാടിന്റെ നൊമ്പരങ്ങളുമായി ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി ആ വലിയ വീട്ടിൽ ദിവസങ്ങൾ തള്ളി നീക്കി.

അങ്ങനെ രണ്ടു മൂന്ന് മാസങ്ങൾ കഴിഞ്ഞിരിക്കെ, ബീനയും വിനുവും കൂടി എന്നെ കാണാനായി ത്രിശൂർക്ക് വന്നു.വന്നതിന്റെ പിറ്റേന്ന് രാവിലെ കാപ്പി കുടി കഴിഞ്ഞ് കോലായിൽ വർത്തമാനം പറഞ്ഞിരിക്കെ ബീന എന്നോട് അവരുടെ ഒപ്പം ചിക്കമഗ്ലൂർക്ക് ചെന്ന് താമസമാക്കണം എന്ന് ആവശ്യപ്പെട്ടു. വിനുവും അതിനെ പിന്താങ്ങി. പറ്റില്ല എന്നു ഞാൻ എത്ര പറഞ്ഞിട്ടും അവർ അതു കേൾക്കാൻ തയ്യാറായിരുന്നില്ല. മാസത്തിൽ പതിനഞ്ച് ഇരുപത് ദിവസം ബിസ്സിനസ്സ് ആവശ്യങ്ങൾക്കായി വിനു യാത്രയിലായിരിക്കുമെന്നതി നാൽ ഞാനവിടെ ഉണ്ടാകുന്നതു ബീനക്കു ഒരു കൂട്ടാകുമെന്നവർ പറഞ്ഞു. അങ്ങനെ ഒരാഴ്ചച്ചക്കകം വീടു നോക്കാനായി കാര്യസ്ഥനെ പറണേത്തൽപ്പിച്ച ഞാനും അവർക്കൊപ്പം ചിക്കമഗ്ലൂരിലേക്ക് യാത്രയായി.

ചികമഗ്ലൂരിൽ ചെന്ന് എതാണ്ട് ഒരാഴ്ചച്ചക്കകം തന്നെ ഞാൻ അവിടവും ആയി ഇണങ്ങി എന്നു തന്നെ പറയാം. പകൽ സമയം വിനുവിന്റെ വക കാപ്പി തോട്ടങ്ങളുടെ നോക്കി നടത്തിപ്പുമായി സമയം ചിലവിടും. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ ഒരു മഗ്ദ് ചായയുമായി റ്റൈറസ്സിൽ പൊയിരുന്നു കുറച്ചു നേരം വായിക്കും. ആറര മണിയോടെ കാറുമായി ചികമഗ്ലൂർ പ്ലാന്റേഴ്സ് ക്ലബ്ബിലേക്കു പോകും. അവിടെ ഇരുന്നു അൽപ്പം സൊറ പറയും. മൂഡ് ഉണ്ടെങ്കിൽ അൽപ്പം ബില്ലിയാഡ്സ് കളിക്കും. ഇതിനിടെ പതിവു ശീല മായ മൂന്നു പെഴ്സ് അടിക്കും. ഒൻപതു മണിയോടെ മടങ്ങും. അങ്ങനെ ഒന്നു രണ്ടു മാസങ്ങൾ കടന്നു പോയി.