എന്റെ കസിൻ മിഥുൻ – ഭാഗം 1 (Ente Cousin Mithun - Bhagam 1)

എന്റെ പേര് ഹരിത, കോളേജിൽ പഠിക്കുന്നു. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ വിമൻസ് കോളേജിലെ കഥകൾ പലതും പറയുവാനുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നത് മറ്റൊരു കഥയാണ്.

ഞാനും എന്റെ രണ്ട് കസിൻ ചേട്ടൻമാരും ചേർന്നുള്ള രസകരമായ നിമിഷങ്ങൾ നിങ്ങളോട് പങ്കുവയ്ക്കണം എന്നെനിക്ക് തോന്നി.

എന്റെ അച്ഛന്റെ മൂത്ത സഹോദരന്റെ രണ്ട് മക്കളായിരുന്നു അവർ, വിവേകും, മിഥുനും. വിവേക് എന്നെക്കാൾ ഒരു വയസിന് മൂത്തതാണ്, മിഥുൻ എന്നെക്കാൾ ഒരു വയസിന് ഇളയതും.

അച്ഛന്റെ ചേട്ടൻ ബാലേട്ടൻ, ചിറ്റപ്പൻ എന്ന് ഞങ്ങൾ വിളിക്കുന്ന സഹൃദയനായ ആളായിരുന്നു. എന്നോട് അദ്ദേഹത്തിന് ഒരു പ്രത്യേക സ്‌നേഹം തന്നെ ഉണ്ടായിരുന്നു.