ക്രിസ്തുമസ് രാവ് (Christmas raavu)

അന്ന് ഒരു ക്രിസ്തുമസ് രാവ് ആയിരുന്നു. കരോളിന് ഞാൻ ആണ് ക്രിസ്തുമസ് പപ്പാജി ആയത്. കൂട്ടുകാരൻ കുറെ ക്രിസ്തുമസ് പപ്പാജി ആവാൻ നോക്കിയെങ്കിലും മറ്റുള്ളവർ എന്നെ തന്നെ ആക്കി.

കരോൾ നല്ല പോലെ അടിച്ചു പൊളിച്ചു നടന്നു. ഞങ്ങൾക്ക് കുറെ കാശും കിട്ടി. ഓളിയും ബഹളവും കാരണം എൻ്റെ സൗണ്ട് എല്ലാം അടഞ്ഞു പോയിരുന്നു.

പരുപാടി എല്ലാം കഴിഞ്ഞു കൂട്ടുകാരോടൊപ്പം കുറച്ചു മദ്യം ഒക്കെ കഴിച്ചു ഞാൻ വീട്ടിലേക്ക് മടങ്ങി. വേറെ ഡ്രസ്സ്‌ എടുത്തില്ലായിരുന്നു. അത് കൊണ്ട് പാപ്പയുടെ വേഷത്തിൽ തന്നെ മുഖം മൂടിയും ഇട്ടു വീട്ടിലേക്ക് പോയി.

വീട്ടിൽ അമ്മ തനിച്ചാണ്. മദ്യപിച്ചു എന്ന് കണ്ടാൽ വഴക്ക് പറയും. അതുകൊണ്ട് ഞാൻ വീടിൻ്റെ പുറകു വശത്തു കൂടി കടക്കാൻ പ്ലാൻ ഇട്ടു. അവിടെ വാതിലിൻ്റെ താഴ്, ഒരു ഈർക്കിലി കൊണ്ട് പുറത്ത് നിന്നു തുറക്കാൻ പറ്റും. ഞാൻ അവിടെ എത്തി ഈർക്കിലി വാതിലിൻ്റെ ഇടയിൽ ഇടാൻ നോക്കിയതും പെട്ടന് വാതിൽ തുറന്നു.